ദേശീയപാത പ്രവൃത്തി നടക്കുന്നയിടത്ത് യാതൊരു സുരക്ഷാ ക്രമീകരണവുമില്ല; തിരുവങ്ങൂരില്‍ കെ.എസ്.ആര്‍.ടി.സി ബസ് കിടങ്ങില്‍ വീണ് അപകടം


തിരുവങ്ങൂര്‍: ദേശീയപാതയില്‍ തിരുവങ്ങൂരില്‍ കെ.എസ്.ആര്‍.ടി.സി ബസ് റോഡരികിലെ കിടങ്ങില്‍ അകപ്പെട്ടു. നരസിംഹ പാര്‍ത്ഥസാരഥി ക്ഷേത്രത്തിന് തെക്ക് വശത്തായി പുലര്‍ച്ചെ നാലുമണിയോടെയാണ് അപകടം നടന്നത്.

തലശ്ശേരിയില്‍ നിന്നും കോഴിക്കോട്ടേക്ക് പോകുകയായിരുന്ന കെ.എസ്.ആര്‍.ടി.സി ബസ് നിയന്ത്രണംവിട്ട് കിടങ്ങിലേക്ക് വീഴുകയായിരുന്നു. അപകട സമയത്ത് ബസില്‍ പത്തോളം യാത്രക്കാര്‍ മാത്രമാണുണ്ടായിരുന്നത്. ആര്‍ക്കും പരിക്കില്ല.

ദേശീയപാത നിര്‍മ്മാണ പ്രവൃത്തികള്‍ നടക്കുന്ന ഇവിടെ യാതൊരു സുരക്ഷാ സംവിധാനങ്ങളുമില്ലാത്തതാണ് അപകട കാരണമെന്ന് ബസ്സ് ജീവനക്കാര്‍ പറയുന്നു.