പേരാമ്പ്ര കൈതക്കല്‍ കെ.എസ്.ആര്‍.ടി.സി ബസും കാറും കൂട്ടിയിടിച്ച് അപകടം; കാര്‍ ഡ്രൈവര്‍ക്ക് പരിക്ക്‌


പേരാമ്പ്ര: കൈതക്കല്‍ കക്കാട് ബൈപ്പാസിന് സമീപം കെ.എസ്.ആര്‍.ടി.സി ബസും കാറും കൂട്ടിയിടിച്ച് അപകടം. കാര്‍ ഡ്രൈവര്‍ക്ക് പരിക്ക്‌. സ്റ്റീല്‍ ഇന്ത്യ എന്ന സിമന്റ് കമ്പനിക്ക് സമീപം ഇന്ന് ആറ് മണിയോടെയാണ് അപകടം. കോഴിക്കോട് നിന്നും തൊട്ടില്‍പ്പാലത്തേക്ക് പോവുന്ന ബസും മുളിയങ്ങല്‍ ഭാഗത്തേക്ക് പോവുകയായിരുന്ന കാറുമാണ് കൂട്ടിയിടിച്ചത്‌.

ഇടിയുടെ ആഘാതത്തില്‍ കാറിന്റെ മുന്‍വശം ഭാഗികമായി തകര്‍ന്നിട്ടുണ്ട്. മുതുകാട് സ്വദേശികളാണ് കാറിലുണ്ടായിരുന്നത്. പരിക്കേറ്റ കാര്‍ ഡ്രൈവറെ ഇ.എം.എസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അപകടത്തെ തുടര്‍ന്ന് റോഡില്‍ അരമണിക്കൂറോളം ഗതാഗതം തടസ്സപ്പെട്ടു. പേരാമ്പ്ര പോലീസ് സ്ഥലത്തെത്തി ഗതാഗതം പുന:സ്ഥാപിച്ചു.