മലപ്പുറത്ത് കെ.എസ്.ആര്‍.ടിസി ബസ്സും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് അപകടം; ഒരു കുടുംബത്തിലെ മൂന്ന് പേര്‍ മരിച്ചു


Advertisement

മലപ്പുറം: മലപ്പുറത്ത് കെഎസ്ആര്‍ടിസി ബസും ഓട്ടോയും കൂട്ടിയിടിച്ച് ഒരു കുടുംബത്തിലെ മൂന്ന് പേര്‍ മരിച്ചു. ഓട്ടോറിക്ഷ യാത്രികരായ മഞ്ചേരി പുല്‍പറ്റ സ്വദേശികളാണ് മരിച്ചത്. അഷ്റഫ്(44), ഭാര്യ സാജിത(37), മകള്‍ ഫിദ (14) എന്നിവരാണ് മരിച്ചത് എന്നാണ് പോലിസ് നല്‍കുന്ന വിവരം.

Advertisement

ഇന്ന് ഉച്ചയ്ക്ക് ഒരു മണിയോടെയാണ് സംഭവം.മുട്ടിപ്പടിയില്‍ മലപ്പുറം ഭാഗത്തേയ്ക്ക് വരുന്ന ഓട്ടോയും പാലക്കാട് നിന്ന് കോഴിക്കോട് ഭാഗത്തേക്ക് പോകുകയായിരുന്ന കെ.എസ്.ആര്‍.ടി.സി ബസ്സുമാണ് അപകടത്തില്‍പ്പെട്ടത്. കെ.എസ്.ആര്‍.ടി.സി ബസ്സിന് നേരെ എതിര്‍ദിശയില്‍ നിന്നും ഓട്ടോറിക്ഷ കടന്നുവന്ന് അടിക്കുന്നതാണ് സി.സി.ടിവിയില്‍ നിന്നും വ്യക്തമാകുന്നത്.

Advertisement

സംഭവത്തില്‍ ഓട്ടോ പൂര്‍ണ്ണമായും തകര്‍ന്ന നിലയിലാണുള്ളത്. ഓട്ടോയുടെ നിയന്ത്രണം വിട്ടതാവാം അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. അഷറഫും മകള്‍ ഫിദയും അപകടസ്ഥലത്ത് തന്നെ മരിച്ചു. ആശുപത്രിയില്‍ എത്തിയാണ് സാജിതയുടെ മരണം സ്ഥിരീകരിച്ചത്. മൂന്ന് മൃതദേഹങ്ങളും മഞ്ചേരി മെഡിക്കല്‍ കോളജ് മോര്‍ച്ചറിയിലേക്ക് മാറ്റി.

Advertisement