ദേശീയപാതയിൽ വടകരയിൽ കെ.എസ്.ആർ. ടി.സി ബസ് സ്കൂട്ടറലിടിച്ച് അപകടം; സ്കൂട്ടർയാത്രക്കാരിക്ക് ​ദാരുണാന്ത്യം


Advertisement

വടകര: ദേശീയപാതയിൽ വടകരയിൽ കെ എസ് ആർ ടിസി ബസ് സ്കൂട്ടറലിടിച്ച് അപകടം. സ്കൂട്ടർയാത്രക്കാരിക്ക് ​ദാരുണാന്ത്യം. ദേശീയപാതയിൽ ആശാ ഹോസ്പിറ്റലിന് സമീപം വച്ച് കെ എസ് ആർ ടി സി ബസ് സ്കൂട്ടറിലിടിക്കുകയായിരുന്നു.

Advertisement

സ്കൂട്ടറിന് പിന്നിൽ യാത്ര ചെയ്തിരുന്ന യാത്രക്കാരിയുടെ ദേഹത്ത് കൂടെ ബസ് കയറിയിറങ്ങുകയായിരുന്നുവെന്ന് ദൃക്സാക്ഷികൾ പറഞ്ഞു.
മൃതദേഹം വടകര ജില്ലാ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.

Advertisement

വൈകീട്ട് 4.45 ഓടെയാണ് അപകടം. അപകടത്തിൽ പരിക്കേറ്റ സ്കൂട്ടറോടിച്ച യുവതിയെ നിസാര പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കൂടുതൽ വിവരങ്ങൾ ലഭ്യമല്ല.

Advertisement