പട്ടികജാതി നഗരങ്ങളുടെ ശോചനീയാവസ്ഥ പരിഹരിക്കുക, പട്ടയം നല്‍കാത്ത നഗറുകളിലെ പട്ടയ വിതരണം ഉടന്‍ നടത്തുക; വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് കെഎസ്‌കെടിയു പയ്യോളി നഗരസഭ ഓഫീസിലേയ്ക്ക് ഇന്ന് മാര്‍ച്ച് നടത്തുന്നു
പയ്യോളി: കെഎസ്‌കെടിയു പയ്യോളി നോര്‍ത്ത് – സൗത്ത് മേഖല കമ്മിറ്റികളുടെ നേതൃത്വത്തില്‍ ഇന്ന് പയ്യോളി നഗരസഭ ഓഫീസ് മാര്‍ച്ചും നിവേദന സമര്‍പ്പണവുംനടത്തുന്നു. രാവിലെ 10 മണിക്ക് ഉദ്ഘാടനം ജില്ലാ ജോയിന്റ് സെക്രട്ടറി
എന്‍.എം ദാമോദരന്‍ നിര്‍വ്വഹിക്കും.
പട്ടികജാതി നഗരങ്ങളുടെ ശോചനീയാവസ്ഥ പരിഹരിക്കുക, പട്ടയം നല്‍കാത്ത നഗറുകളിലെ പട്ടയ വിതരണം ഉടന്‍ നടത്തുക.
തച്ചന്‍കുന്ന് കരിമ്പില്‍ നഗര്‍, ചിറക്കര വയല്‍, മൂലംതോട് ഭാഗം എന്നിവിടങ്ങളി ലെ കുടിവെള്ള പ്രശ്‌നത്തിന് പരിഹാരം കാണുക, കരിമ്പില്‍ നഗറില്‍ ഡ്രൈവേജ് കം ഫുട്പാത്ത് നിര്‍മ്മിക്കുക, ചിറക്കര വയല്‍ നടപ്പാത വിഷയത്തില്‍ നഗരസഭ നല്‍കിയ ഉറപ്പ് പാലിക്കുക എന്നീ ആവശ്യങ്ങളുയര്‍ത്തിയാണ് മാര്‍ച്ച് നടക്കുന്നത്.
ഏരിയ സെക്രട്ടറി എന്‍.സി മുസ്തഫ, പ്രസിഡന്റ് ഒ. രഘുനാഥ് എന്നീ നേതാക്കള്‍ സംസാരിക്കും.