കേന്ദ്ര ബജറ്റിനെതിരെ പ്രതിഷേധം ശക്തം; പയ്യോളിയിൽ കെഎസ്കെടിയു സായാഹ്ന ധർണ സംഘടിപ്പിച്ചു


Advertisement

പയ്യോളി: കേരളവിരുദ്ധ – കാർഷികവിരുദ്ധ കേന്ദ്ര ബജറ്റിനെതിരെ കേരള സ്റ്റേറ്റ് കർഷ തൊഴിലാളി യൂണിയന്റെ നേതൃത്വത്തിൽ പയ്യോളിയിൽ പ്രതിഷേധ പ്രകടനവും സായാഹ്ന ധർണയും സംഘടിപ്പിച്ചു. ജില്ലാ കമ്മിറ്റി അംഗം ഡി ദീപ ഉദ്ഘാടനം ചെയ്തു.

Advertisement

ഏരിയ സെക്രട്ടറി എൻ.സി മുസ്തഫ അധ്യക്ഷത വഹിച്ചു. എം.വി ബാബു, വിനീത, ശ്രീദേവി, ദിനേശൻ പൊറോളി എന്നിവർ സംസാരിച്ചു. എൻ ടി രാജൻ സ്വാഗതം പറഞ്ഞു. കേന്ദ്ര ബജറ്റിനെതിരെ നാടെങ്ങും വ്യാപക പ്രതിഷേധമാണ് ഉയരുന്നത്‌.

Advertisement
Advertisement