കെ.എസ്.ഇ.ബി വര്‍ക്കേഴ്‌സ് അസോസിയേഷന്‍ വടകര ഡിവിഷന്‍ സമ്മേളനം കൊയിലാണ്ടിയില്‍


Advertisement

കൊയിലാണ്ടി: കെ.എസ്.ഇ.ബി വര്‍ക്കേഴ്‌സ് അസോസിയേഷന്‍ (സി.ഐ.ടി.യു) വടകര ഡിവിഷന്‍ സമ്മേളനം 2024 നവംബര്‍ 28 ന് കൊയിലാണ്ടി കൈരളി ഓഡിറ്റോറിയത്തില്‍ വെച്ച് നടന്നു. സമ്മേളനം സി.ഐ.ടി.യു കൊയിലാണ്ടി ഏരിയ സെക്രട്ടറി അശ്വിനി ദേവ് ഉദ്ഘാടനം ചെയ്തു. ഡിവിഷന്‍ പ്രസിഡന്റ് പ്രദീപന്‍ പി.ടി പതാക ഉയര്‍ത്തുകയും അധ്യക്ഷത വഹിക്കുകയും ചെയ്തു.

Advertisement

ഡിവിഷന്‍ സിക്രട്ടറി എം.ഷാജി സ്വാഗതവും പറഞ്ഞു. രക്തസാക്ഷി പ്രമേയം ദിലീപും, അനുശോചന പ്രമേയം ശശി കുന്നുമ്മലും അവതരിപ്പിച്ചു. ഡിവിഷന്‍ റിപ്പോര്‍ട്ട് എം.ഷാജി അവതരിപ്പിച്ചു. സംഘടന റിപ്പോര്‍ട്ട് അജിത.സി (ഡബ്ല്യു.എ സംസ്ഥാന വൈസ് പ്രസിഡന്റ്) അവതരിപ്പിച്ചു. അഭിവാദ്യമര്‍പ്പിച്ച് ഡബ്ലു.എ സംസ്ഥാന ഭാരവാഹികളായ
രാജേഷ് മണാട്ട്, രഘുനാഥന്‍ കെ, പ്രമോദ് പി.കെ, അബ്ദുള്‍ അക്ബര്‍ എം.എം, ഉണ്ണികൃഷ്ണന്‍ സി.വി. എന്നിവര്‍ അവതരിപ്പിച്ചു.

Advertisement
Advertisement

Summary: KSEB Workers’ Association Vadakara Division Conference at Koyilandy