കെ.എസ്.ഇ.ബി പൂക്കാട്, അരിക്കുളം, മൂടാടി സെക്ഷനുകളില്‍ നാളെ വൈദ്യുതി മുടങ്ങും
കൊയിലാണ്ടി: കെ.എസ്.ഇ.ബി പൂക്കാട്, അരിക്കുളം, മൂടാടി സെക്ഷനുകളില്‍ നാളെ വൈദ്യുതി മുടങ്ങും.
പൂക്കാട് സെക്ഷന്‍:
പൂക്കാട് ഈസ്റ്റ് ട്രാന്‍സ്‌ഫോര്‍മര്‍ പരിധിയില്‍ ഉച്ചയ്ക്ക് രണ്ട് മണി മുതല്‍ രാത്രി അഞ്ച് മണിവരെ വൈദ്യുതി മുടങ്ങും. സ്‌പേസര്‍ വര്‍ക്കിന്റെ ഭാഗമായാണ് വൈദ്യുതി വിതരണം തടസപ്പെടുന്നത്.
തുവ്വപ്പാറ ട്രാന്‍സ്‌ഫോര്‍മര്‍ പരിധിയില്‍ പി.ഡബ്ല്യു.ഡി വര്‍ക്കിന്റെ ഭാഗമായി രാവിലെ ഒമ്പതുമണി മുതല്‍ വൈകുന്നേരം നാലുമണിവരെ വൈദ്യുതി മുടങ്ങും.
കലോപ്പൊയില്‍ ട്രാന്‍സ്‌ഫോര്‍മര്‍ പരിധിയില്‍ സ്‌പേസര്‍ വര്‍ക്കിന്റെ ഭാഗമായി രാവിലെ എട്ട് മണി മുതല്‍ ഉച്ചയ്ക്ക് ഒന്നരവരെ വൈദ്യുതി മുടങ്ങും.
കാട്ടിലപ്പീടിക പള്ളി ട്രാന്‍സ്‌ഫോര്‍മര്‍ പരിധിയില്‍ സ്‌പേസര്‍ വര്‍ക്കിന്റെ ഭാഗമായി രാവിലെ ഏഴ് മുതല്‍ ഉച്ചയ്ക്ക് 3.30വരെ വൈദ്യുതി മുടങ്ങും.
അരിക്കുളം സെക്ഷന്‍:
കെ.എസ്.ഇ.ബി അരിക്കുളം സെക്ഷന്‍ പരിധിയില്‍ കാളിയത്ത് മുക്ക്, പുത്തൂപ്പട്ട ട്രാന്‍സ്‌ഫോമറിന് കീഴില്‍ രാവിലെ ഏഴ് മണി മുതല്‍ ഉച്ചയ്ക്ക് രണ്ട് മണിവരെ വൈദ്യുതി മുടങ്ങും.
മൂടാടി സെക്ഷന്‍:
പുളിയഞ്ചേരി ട്രാന്‍സ്‌ഫോര്‍മര്‍ പരിസരങ്ങളഇല്‍ എല്‍.ടി ടച്ചിങ് ക്ലിയറന്‍സ് നടക്കുന്നതിനാല്‍ രാവിലെ ഏഴര മുതല്‍ ഉച്ചയ്ക്ക് രണ്ടരവരെ വൈദ്യുതി മുടങ്ങും.
പൊറ്റാല്‍താഴെ ട്രാന്‍സ്‌ഫോര്‍മര്‍ പരിസരങ്ങളില്‍ സ്‌പേസര്‍ വര്‍ക്കിന്റെ ഭാഗമായി രാവിലെ ഒമ്പത് മണി മുതല്‍ വൈകുന്നേരം അഞ്ച് മണിവരെ വൈദ്യുതി മുടങ്ങും