അമിത നികുതിയിലൂടെ ജനങ്ങളെ ദുരിതത്തിലാക്കുന്ന ബഡ്ജറ്റിനെതിരായ പ്രക്ഷോഭങ്ങളോട് പിണറായി സര്‍ക്കാര്‍ സ്വീകരിക്കുന്നത് ഫാസിസ്റ്റ് നിലപാട്; രൂക്ഷവിമര്‍ശനവുമായി മേപ്പയ്യൂരില്‍ നടന്ന കെ.പി.എസ്.ടി.എ റവന്യൂ ജില്ലാ സമ്മേളനം
മേപ്പയൂര്‍: അമിതമായ നികുതി ചുമത്തി കേരളത്തിലെ ജനങ്ങളെ ദുരിതത്തിന്റെ വരുത്തിയിലേക്ക് തള്ളി വിടുന്ന ബഡ്ജറ്റ് നിര്‍ദേശങ്ങള്‍ ജനകീയ പ്രക്ഷോഭങ്ങളെ പരിഹാസിച്ചും പുച്ഛിച്ചും നടപ്പിലാക്കാന്‍ ശ്രമിക്കുന്ന പിണറായി സര്‍ക്കാറിന്റെ നിലപാട് തികഞ്ഞ ഫാസിസമാണെന്ന് കെ.പി.എസ്.ടി.എ സംസ്ഥാന പ്രസിഡന്റ് സി. പ്രദീപ് പറഞ്ഞു. മേപ്പയൂര്‍ ടി.കെ.കണ്‍വന്‍ഷന്‍ സെന്ററില്‍ കെ.പി.എസ്.ടി.എ കോഴിക്കോട് റവന്യൂ ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഇരുപത്തിരണ്ടായിരം കോടി രൂപയുടെ നികുതി സമാഹരണത്തില്‍ തികഞ്ഞ അനാസ്ഥ കാണിച്ച ഗവണ്മെന്റ് പാവങ്ങളെ പിഴിഞ്ഞെടുക്കാന്‍ ശ്രമിക്കുന്ന നടപടി അവസാനിപ്പിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. വിദ്യാഭ്യാസ രംഗത്ത് തലതിരിഞ്ഞ പരിഷ്‌കാരങ്ങളാണ് വിദ്യാഭ്യാസ മന്ത്രി ശിവന്‍കുട്ടി നടപ്പിലാക്കുന്നത്. ഒപ്പമുള്ള ഉദ്യോഗസ്ഥ വൃന്തം അദ്ദേഹത്തെ വഴിതെറ്റിക്കുന്നു. നവംബര്‍ മാസത്തിനുള്ളില്‍ എല്ലാ സ്‌കൂളിലും പച്ചക്കറി തോട്ടം നിര്‍ബന്ധമാക്കുമെന്ന ഉത്തരവിനെ പരിഹസിച്ചു.
പാഠ്യ പദ്ധതി പരിഷ്‌ക്കരണത്തെ രാഷ്ട്രീയവല്‍ക്കരിക്കാനുള്ള നീക്കം ശക്തമായി കെ.പി.എസ്.ടി.എ എതിര്‍ക്കുമെന്നും സി.പ്രദീപ് പറഞ്ഞു. ജില്ലാ പ്രസിഡന്റ് ഷാജു.പി.കൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. സംസ്ഥാന ബാല സാഹിത്യ അവാര്‍ഡ് നേടിയ കോഴിക്കോട് വിദ്യാഭ്യാസ ഉപ ഡയറക്ടര്‍ മനോജ് മണിയൂരിന് സംസ്ഥാന പ്രസിഡന്റ് സി.പ്രദീപ് കുമാര്‍ ഉപഹാരം നല്‍കി.
സംസ്ഥാന വൈസ് പ്രസിഡന്റ് എന്‍.ശ്യാം കുമാര്‍, ജില്ലാ സെക്രട്ടറി ടി.കെ.പ്രവീണ്‍ കുമാര്‍, ജില്ലാ സെക്രട്ടറി ടി.ടി.ബിനു, ദില്‍ഖുഫിന്‍, ഇ. അശോകന്‍, കെ.പി.വേണുഗോപാലന്‍, മുനീര്‍ എരവത്ത്, കെ.സി.ഗോപാലന്‍, പി.എം.ശ്രീജിത്ത്, ടി.അശോക് കുമാര്‍, ടി.ആബിദ്, സജീവന്‍ കുഞ്ഞോത്ത്, സജീവന്‍ വടകര, പി.ജെ.ദേവസ്യ, പി.കെ. ഹരിദാസന്‍, പി.കെ.കോയ, എ.റഷീദ, ടി.സി.സുജയ എന്നിവര്‍ സംസാരിച്ചു. തുടര്‍ന്ന് നടന്ന പ്രകടനത്തില്‍ ആയിരത്തില്‍പരം അധ്യാപകര്‍ പങ്കെടുത്തു.
തുടര്‍ന്ന് നടന്ന വനിത സമ്മേളനം കെ.കെ.രമ. എം. എല്‍. എ. ഉദ്ഘാടനം ചെയ്തു. പ്രസന്ന കരോളിന്‍ അധ്യക്ഷത വഹിച്ചു. ഷക്കീല.വി, നഫീസ, സി.വി, സുനന്ദ സാഗര്‍, ചിത്രരാജന്‍, ഷെറീന.ബി എന്നിവര്‍ സംസാരിച്ചു. വിദ്യാഭ്യാസ സാംസ്‌കാരിക സമ്മേളനം എന്‍.എസ്.യു ദേശീയ ജനറല്‍ സെക്രട്ടറി കെ.എം.അഭിജിത്ത് ഉദ്ഘാടനം ചെയ്തു. എം..കൃഷ്ണമണി അധ്യക്ഷത വഹിച്ചു. പി.രാമചന്ദ്രന്‍, കെ.പി.മനോജ് കുമാര്‍. കെ.എം.മണി, പി.പി.രാജേഷ്, യു. കെ. സുധീര്‍ കുമാര്‍, സതീഷ് ബാബു എന്നിവര്‍ സംസാരിച്ചു.