‘അശാസ്ത്രീയമായ പരീക്ഷ ടൈം ടേബിൾ പുന:പരിശോധിക്കണം’; കൊയിലാണ്ടി മിനി സിവിൽ സ്റ്റേഷനിൽ ധർണ്ണയുമായി കെ.പി.എസ്.ടി.എ


കൊയിലാണ്ടി: വിവിധ ആവശ്യങ്ങളുന്നയിച്ച് കൊയിലാണ്ടി മിനി സിവിൽ സ്റ്റേഷന് മുൻപിൽ ധർണ നടത്തി കെ.പി.എസ്.ടി.എ. കൊയിലാണ്ടി ഉപജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് ധർണ്ണ സംഘടിപ്പിച്ചത്. സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ. അരവി ന്ദൻ ഉദ്ഘാടനം ചെയ്തു.

അശാസ്ത്രീയമായ പരീക്ഷ ടൈം ടേബിൾ പുന:പരിശോധിക്കുക. ഉച്ചക്കഞ്ഞി തുക വർധിപ്പിക്കുക, പരീക്ഷ ടൈം ടേബിൾ പുന:പരിശോധിക്കുക, ഫിക്സേഷൻ വേഗത്തിലാക്കുക എന്നി ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു ധർണ്ണ.

ധർണയ്ക്ക് കെ.എസ് നിഷാന്ത്, എം.മണി, പി.കെ രാധാകൃഷ്ണൻ , ബാസിൽ, എം.എസ്. ബൈജാ റാണി, കെ.കെ. മനോജ്, എൻ. ഷർമിള എന്നിവർ നേതൃത്വം നൽകി. ചടങ്ങിൽ പി.കെ.അനിഷ്, വി .ആസിഫ്, ഉഷാകുമാരി , ഇ കെ. പ്രജേഷ്, മഹേഷ് കുമാർ , ആർ. സൂരജ് എന്നിവർ സംസാരിച്ചു.