കൊഴുക്കല്ലൂർ സ്വദേശിയായ യുവാവ് ആത്മഹത്യ ചെയ്ത നിലയിൽ


മേപ്പയ്യൂർ: കൊഴുക്കല്ലൂർ സ്വദേശിയായ ബിസിനസുകാരനെ തിരുപ്പൂരിൽ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി. കേളൻകണ്ടി മീത്തൽ കുഞ്ഞിക്കണ്ണന്റെ മകൻ പ്രിൻസാണ് മരിച്ചത്.

തിരൂപ്പൂരിൽ ബനിയൻ നിർമ്മാണ കമ്പനി നടത്തുകയാണ് പ്രിൻസ്. കഴിഞ്ഞ ദിവസമാണ് പ്രിൻസിനെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയത്. നടപടികൾ പൂർത്തിയാക്കി രാത്രി ഏഴ് മണിയോടെ മൃതദേഹം വീട്ടിലെത്തിക്കും.

(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. Toll free helpline number: 1056)