തിക്കോടി കോഴിപ്പുറത്ത് ഫിര്‍ദൗസില്‍ ഹംസ ഹാജി അന്തരിച്ചു
തിക്കോടി: തിക്കോടി കോഴിപ്പുറത്ത് ഫിര്‍ദൗസില്‍ ഹംസ ഹാജി അന്തരിച്ചു. 74 വയസായിരുന്നു. ഇമ്പിച്ചി ആയിഷയാണ് ഭാര്യ.
മക്കള്‍: ഫൈസല്‍(മേയോണ്‍ ഫര്‍മാ കോഴിക്കോട് ), മുഹമ്മദ് ഷാഫി (ദുബായ്), മസറൂന, ശഹീദാ, ഷഫീമ, ഹാജറ
മരുമക്കള്‍: വാരിസ് (കുവൈറ്റ് ),കുഞ്ഞമ്മദ് (ഖത്തര്‍),റഫീഖ് (പഞ്ചായത്ത് സെക്രട്ടറി ചേമഞ്ചേരി ),ഷാജി (മാനേജിങ് ഡയറക്ടര്‍ മൈ ജി),ദില്‍ഷാദ് പുതുപ്പണം, ഷംസീറ പള്ളിക്കര.
സഹോദരങ്ങള്‍: പരേതനായ ആലിക്കുട്ടി ,അബ്ദുള്ളകുട്ടി, കുഞ്ഞായിഷ, ഫാത്തിമ, ബീവി
ഖബറടക്കം നാളെ രാവിലെ ഒമ്പത് മണിക്ക് തിക്കോടിയിലെ മീത്തലെപള്ളി ജുമാ മസ്ജിദില്‍.
പതിനെട്ടുകാരനായ സല്‍സബിലിന്റെ പെട്ടന്നുള്ള വിയോഗം കുടുംബക്കാര്‍ക്കൊപ്പം നാട്ടുകാരും ഞെട്ടലോടെയാണ് കേട്ടത്. എല്ലാവരോടും ചിരിച്ച് കളിച്ച് സംസാരിക്കുന്ന പ്രകൃതക്കാരനായ സല്‍സബില്‍ ഇനി തിരിച്ചു വരില്ലെന്ന യാഥാര്‍ത്ഥ്യം ആര്‍ക്കും ഉള്‍ക്കൊള്ളാന്‍ കഴിഞ്ഞിട്ടില്ല.
സ്പോര്‍ട്സിനോട് ഏറെ താത്പര്യമുള്ള വ്യക്തിയാണ് സല്സബീല്. ഡിസ്കസ് ത്രോയില്‍ സംസ്ഥാന തലം വരെ മത്സരിക്കുകയം ചെയ്തിട്ടുണ്ട്. തന്റെ സ്വപ്നങ്ങള്‍ ഒരോന്നായി സാധിക്കുന്നതിനിടയിലാണ് മരണം അവനെ കവര്‍ന്നെടുത്തത്. ഹസീനയാണ് ഉമ്മ. സല്മാന്, നഷ്മ അഫ്രീന് എന്നിവര്‍ സഹോദരങ്ങളാണ്. കോട്ടയ്ക്കല്‍ കുഞ്ഞാലി മരയ്ക്കാര്‍ ഹയര്‍ സെക്കന്ററി സ്കൂളിലെ പ്ലസ്ടു വിദ്യാര്‍ത്ഥിയാണ് സല്സബീല്.
കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപ്രത്രിയിലെ മോര്‍ച്ചയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നാളെ പോസ്റ്റുമോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടു നല്‍കും.