കോഴിക്കോട്ടെ പ്രമുഖ വസ്ത്രവ്യാപാരി എസ്.ഡി. ഷേണായ് അന്തരിച്ചു


കോഴിക്കോട്: കോഴിക്കോട് നഗരത്തിലെ പ്രമുഖ വസ്ത്രവ്യാപാരി സഞ്ജീവ് ദേവദാസ് ഷേണായ് (എസ്.ഡി. ഷേണായ്) അന്തരിച്ചു. എഴുപത്തിനാല് വയസ്സായിരുന്നു.

47 വര്‍ഷമായി വ്യാപാരവ്യവസായ രംഗത്ത് സജീവമായിരുന്നു.ഷേണായ് ആന്‍ഡ് കമ്പനി, ഷേണായ് ഫാബ്രിക്സ് എന്നിവയുടെ ഉടമയും കാലിക്കറ്റ് റോട്ടറി ക്ലബ്ബ് മുന്‍ പ്രസിഡന്റും ചേമ്പര്‍ ഓഫ് കൊമേഴ്‌സ് മുന്‍ ഭാരവാഹിയും നിലവില്‍ കാലിക്കറ്റ് പീസ് ഗുഡ്സ് മെര്‍ച്ചന്റ്സ് അസോസിയേഷന്‍, വെസ്റ്റ്ഹില്‍ കാശിമഠം എന്നിവയുടെ പ്രസിഡന്റുമായിരുന്നു.

ഭാര്യ: പൂര്‍ണ്ണിമ ഷേണായ്,

മക്കള്‍: വിവേക് ഡി ഷേണായ് (വസ്ത്രവ്യാപാരിയും കാശ്യപ വേദ റിസര്‍ച്ച് ഫൗണ്ടേഷന്‍ ട്രസ്റ്റിയുമാണ്), വിനയ ആര്‍ പ്രഭു,

മരുമക്കള്‍: വാസന്തി, രാംനാഥ് (ബാംഗ്ലൂരില്‍ ഐ.ടി. ഉദ്യോഗസ്ഥന്‍). രാവിലെ എട്ട് മണി മുതല്‍ 10 മണിവരെ എരഞ്ഞിപ്പാലം ജംഗ്ഷനിലുള്ള ഗാലക്സി പലാസിയോ ഫ്‌ലാറ്റ് സമുച്ചയത്തില്‍ ഭൗതികശരീരം പൊതുദര്‍ശനത്തിന് വെക്കും.