കോഴിക്കോട് യുവാവിനെ കല്ലുകൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തി; മുഖം വികൃതമായ നിലയിൽ, ഒരാൾ കസ്റ്റഡിയിൽ
കോഴിക്കോട്: രാമനാട്ടുകര ഫ്ലൈ ഓവർ ജംഗ്ഷന് സമീപം യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമാണെന്ന നിഗമനത്തിൽ പോലീസ്. മലപ്പുറം കാരാട് സ്വദേശിയായ യുവാവാണ് മരിച്ചത്. ഇന്ന് രാവിലെയാണ് ആളൊഴിഞ്ഞ പറമ്പിൽ യുവാവിൻ്റെ മൃതദേഹം കണ്ടത്. ലഹരി ഇടപാടിനെ ചൊല്ലിയുള്ള തർക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചത് എന്നാണ് പോലീസിന്റെ നിഗമനം. സംഭവത്തിൽ വൈദ്യരങ്ങാടി സ്വദേശി ഇജാസിനെ പോലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുന്നു. രാമനാട്ടുകര ഫ്ലൈ ഓവർ ജംഗ്ഷന് സമീപത്തുള്ള ഒഴിഞ്ഞ പറമ്പിൽ ഇന്ന് രാവിലെയാണ് മൃതദേഹം കണ്ടെത്തിയത്, മുഖം കല്ലുകൊണ്ടിടിച്ച് വികൃതമാക്കിയ നിലയിലായിരുന്നു. മുഖം വികൃതമായ നിലയിലായത് കൊണ്ട് യുവാവിനെ തിരിച്ചറിയാന്‍ സാധിച്ചിട്ടില്ല. ശാസ്ത്രീയ പരിശോധന നടത്തി അന്വേഷണം ഊര്‍ജിതമാക്കാനുള്ള ശ്രമത്തിലാണ് പൊലീസ്. യുവാവിന്റെ മരണം കൊലപാതകമെന്ന് സ്ഥിരീകരിച്ച പൊലീസ്, മരണത്തിലേക്ക് നയിച്ച കാരണങ്ങള്‍ തേടിയുള്ള അന്വേഷണത്തിലാണ്. Summary: Kozhikode youth killed by hitting his head with a stone; Face mutilated, one in custody