കോഴിക്കോട് സ്‌കൂളിലേയ്ക്ക് പോകുന്നതിനിടെ വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച യുവാവ് അറസ്റ്റില്‍
കോഴിക്കോട്: സ്‌കൂളിലേയ്ക്ക് പോകുന്നതിനിടെ വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച യുവാവ് പിടിയില്‍. മാങ്കാവ് സ്വദേശി ഫാസിലിനെ (28)ആണ് പന്നിയങ്കര പോലീസ് പിടികൂടിയത്. ഓഗസ്റ്റ് 12-ന് ആയിരുന്നു കേസിനാസ്പദമായ സംഭവം. കണ്ണഞ്ചേരി ഭാഗത്തുള്ള ഇടവഴിയിലൂടെ പത്തുവയസ്സുകാരിയായ വിദ്യാര്‍ഥിനി തനിച്ച് സ്‌കൂളിലേക്ക് നടന്നുപോകുന്നതിനിടെ സ്‌കൂട്ടറില്‍ പിന്നാലെ എത്തിയ ഇയാള്‍ ആളൊഴിഞ്ഞ സ്ഥലത്തുവെച്ച് വിദ്യാര്‍ഥിനിയെ കടന്നുപിടിച്ച് പീഡിപ്പിക്കുകയായിരുന്നു.
നഗരത്തിലെ വിവിധ സി.സി.ടി.വികളും മൊബൈല്‍ഫോണുകളും കേന്ദ്രീകരിച്ച് ദിവസങ്ങള്‍ നീണ്ട അന്വേഷണത്തിലൂടെയാണ് യുവാവിനെ ഹൈലൈറ്റ് മാളിന് സമീപത്ത് വെച്ച് പോലീസ് പിടികൂടിയത്. കോടതിയില്‍ ഹാജരാക്കിയ ഇയാളെ റിമാന്‍ഡ് ചെയ്തു.