കോഴിക്കോട് വന്ദേഭാരത് ട്രെയിൻ തട്ടി വയോധികന്‍ മരിച്ചു


Advertisement

കോഴിക്കോട്: വന്ദേഭാരത് ട്രെയിൻ തട്ടി കോഴിക്കോട് വയോധികന്‍ മരിച്ചു. ചക്കുംകടവ് സ്വദേശി പള്ളിപുറായി അബ്ദുല്‍ ഹമീദാണ് (65) മരിച്ചത്. ചക്കുംകടവ് വച്ച് റെയില്‍വേ പാളം മുറിച്ചു കടക്കുമ്പോഴാണ് അപകടം.

Advertisement

കേള്‍വിക്കുറവുള്ള ഹമീദ് വീട്ടില്‍ നിന്നിറങ്ങിയപ്പോളാണ് അപകടമുണ്ടായത്. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. കഴിഞ്ഞ വര്‍ഷം കോഴിക്കോട് എലത്തൂരിലും വന്ദേ ഭാരത് എക്സ്പ്രസ് ട്രെയിൻ തട്ടി ഒരാൾ മരിച്ചിരുന്നു.

Advertisement
Advertisement

Description: Kozhikode Vandebharat crash kills one