കോഴിക്കോട് ശബരിമല തീർത്ഥാടകർ സഞ്ചരിച്ച ബസ് അപകടത്തിൽപ്പെട്ടു; പത്ത് പേര്‍ക്ക് പരിക്ക്‌


കോഴിക്കോട്: കൈതപ്പൊയിലിൽ ശബരിമല തീർത്ഥാടകർ സഞ്ചരിച്ച ബസ് അപകടത്തിൽപ്പെട്ടു. ശബരിമല ദർശനം കഴിഞ്ഞ് ബാംഗ്ലൂരുവിലേക്ക് മടങ്ങുകയായിരുന്ന സംഘമാണ് അപകടത്തിൽപ്പെട്ടത്.

എതിരെ വന്ന പിക്കപ്പ് ലോറിയുമായി ബസ് ഇടിക്കുകയായിരുന്നു. പരിക്കേറ്റ പത്ത് തീര്‍ത്ഥാടകരെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. 35 പേരാണ് ബസിലുണ്ടായിരുന്നത്.

Description: Kozhikode Sabarimala pilgrims' bus met with an accident