കോഴിക്കോട് സ്വകാര്യ ബസ് ടിപ്പര്‍ ലോറിയിലിടിച്ച് അപകടം; ബസ് യാത്രക്കാരായ രണ്ട് സ്ത്രീകള്‍ ബസില്‍ നിന്ന് പുറത്തേക്ക് തെറിച്ചുവീണു
കോഴിക്കോട്: മാവൂരില്‍ സ്വകാര്യ ബസ് ടിപ്പര്‍ ലോറിയിലിടിച്ച് അപകടം. അപകടത്തെ തുടര്‍ന്ന് ബസ് യാത്രക്കാരായിരുന്ന രണ്ട് സ്ത്രീകള്‍ ബസില്‍ നിന്നും തെറിച്ച് റോഡില്‍ വീണു.
കോഴിക്കോട് ഭാഗത്തേക്ക് വരികയായിരുന്നു ടിപ്പര്‍ലോറിയും സ്വകാര്യ ബസും. മുന്നില്‍ പോകുകയായിരുന്ന ടിപ്പര്‍ ലോറി പെട്ടെന്ന് ബ്രേക്കിട്ടതോടെ അമിതവേഗതയിലായിരുന്ന സ്വകാര്യ ബസ് ടിപ്പറിന്റെ പുറത്തിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിന്റെ ബസിന്റെ മുന്‍ഭാഗം പൂര്‍ണമായും തകര്‍ന്നു. മുന്‍വശത്ത് ഇരിക്കുകയായിരുന്ന രണ്ട് സ്ത്രീകള്‍ ബസിന്റെ പുറത്തേക്ക് തെറിച്ചുവീഴുകയായിരുന്നു.
നാട്ടുകാരാടാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. പുറത്തേക്ക് തെറിച്ചുവീണ രണ്ട് സ്ത്രീകളുള്‍പ്പെടെ പരിക്കേറ്റ എട്ട് പേരെ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു.
Summary: Kozhikode private bus collides with tipper lorry; Two women bus passengers jumped out of the bus