ചാത്തമംഗലം എൻ.ഐ.ടി ക്യംപസിലെ വിദ്യാർഥി ഹോസ്റ്റലിൽ തൂങ്ങി മരിച്ച നിലയിൽ


ചാത്തമംഗലം: ചാത്തമംഗലം എൻഐടി ഹോസ്റ്റലിൽ ബിരുദാനന്തര ബിരുദ വിദ്യാർഥിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. ഉത്തർപ്രദേശ് ഉത്തർപ്രദേശിലെ ബലിയ സ്വദേശി രാഹുൽ ആണ് മരിച്ചത്. ഇരുപത്തിയാറ് വയസ്സായിരുന്നു.

ചാത്തമംഗലം എൻഐടിയിൽ രണ്ടാം വർഷ എoടെക് ഇലക്ടിക്കൽ എൻജിനീയറിങ് വിദ്യാർഥിയാണ് രാഹുൽ. വിജയ് നാരായണൻ പാണ്ഡെയാണ് പിതാവ്.

ഓർക്കുക ആത്മഹത്യ ഒന്നിനും പരിഹാരമല്ല, ആവശ്യമെങ്കിൽ ധൈര്യപൂർവം മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. വിളിക്കൂ 1056.