‘ആരിഫ് മുഹമ്മദ് ഖാനെ പത്ത് ദിവസത്തിനകം വധിക്കും’; കേരള ഗവര്‍ണ്ണര്‍ക്ക് ഇ-മെയിലിലൂടെ വധഭീഷണി സന്ദേശം അയച്ച കോഴിക്കോട് സ്വദേശി അറസ്റ്റില്‍


കോഴിക്കോട്: കേരള ഗവര്‍ണ്ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ വധഭീണി മുഴക്കിയ ആളെ പൊലീസ് അറസ്റ്റ് ചെയ്തു. കോഴിക്കോട് സ്വദേശി ഷംസുദ്ദീനാണ് അറസ്റ്റിലായത്. ഇ-മെയിലിലൂടെയാണ് ഇയാള്‍ ഗവര്‍ണ്ണര്‍ക്കെതിരെ വധഭീഷണി സന്ദേശം അയച്ചത്.

പത്ത് ദിവസത്തിനകം ഗവര്‍ണ്ണറെ വധിക്കുമെന്നായിരുന്നു ഇ-മെയില്‍ സന്ദേശം. തുടര്‍ന്ന് ഗവര്‍ണ്ണറുടെ ഓഫീസ് പൊലീസില്‍ പരാതി നല്‍കി. സൈബര്‍ പൊലീസ് നടത്തിയ അന്വേഷണത്തിനൊടുവിലാണ് പ്രതി പിടിയിലായത്.

കോഴിക്കോട് നിന്നാണ് ഇ-മെയില്‍ സന്ദേശം എത്തിയത് എന്ന വിവരം സൈബര്‍ പൊലീസ് കോഴിക്കോട്ടെ ലോക്കല്‍ പൊലീസിന് കൈമാറുകയായിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ഷംസുദ്ദീന്‍ പിടിയിലായത്. ഇയാളെ ചോദ്യം ചെയ്ത് വരികയാണെന്ന് പൊലീസ് അറിയിച്ചു.