പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി കോഴിക്കോട് മുനിസിപ്പൽ കോർപ്പറേഷൻ എംപ്ലോയീസ് യൂണിയൻ പഠന ക്ലാസ്സ്‌


കോഴിക്കോട്: മുനിസിപ്പൽ കോർപ്പറേഷൻ എംപ്ലോയീസ് യൂണിയന്റെ നേതൃത്വത്തിൽ പഠന ക്ലാസ്സ്‌ സംഘടിപ്പിച്ചു. ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ അകലാപുഴയിൽ സംഘടിപ്പിച്ച ചടങ്ങ്‌ സി.ഐ.ടി.യു സംസ്ഥാന സെക്രട്ടറി കെ.എൻ ഗോപിനാഥ് ഉദ്ഘാടനം ചെയ്തു.

ജില്ലയിലെ കോർപറേഷൻ, മുനിസിപ്പാലിറ്റികൾ എന്നിവടങ്ങളിലെ 120 ഓളം പ്രതിനിധികൾ പങ്കെടുത്തു. യൂണിയൻ ജില്ലാ ജോയിന്റ് സെക്രട്ടറി ടി.സി പ്രദീപൻ (വടകര) അധ്യക്ഷത വഹിച്ചു. കെ.എം.സി.ഇ.യു ജില്ലാ പ്രസിഡണ്ടും മുൻ എംഎൽഎയുമായ കെ.ദാസൻ വിഷയവതരണം നടത്തി.

യൂണിയൻ ജില്ലാ സെക്രട്ടറി ഫൈസൽ സംഘടന കാര്യങ്ങൾ അവതരിപ്പിച്ചു. ജില്ലാ ജോയിന്റ് സെക്രട്ടറി സുരേന്ദ്രൻ കുന്നോത്ത് സ്വാഗതവും ജില്ലാ ട്രെഷറർ മൈമൂന നന്ദിയും പറഞ്ഞു.

Description: Kozhikode Municipal Corporation Employees Union study class