കോഴിക്കോട് നിയമ വിദ്യാർത്ഥിനിയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം; ആൺസുഹൃത്ത് കസ്റ്റഡിയിൽ


കോഴിക്കോട്: നിയമ വിദ്യാർത്ഥിനിയെ താമസസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ആൺ സുഹൃത്ത് കസ്റ്റഡിയിൽ. കോഴിക്കോട് ലോ കോളേജ് വിദ്യാർത്ഥിയും തൃശൂർ പാവറട്ടി സ്വദേശിനിയായ മൗസ മെഹ്റിസിൻറെ മരണത്തിലാണ് ചേവായൂർ പോലിസ് ആൺ സുഹൃത്തിനെ കസ്റ്റഡിയിലെടുത്തത്. വയനാട് വൈത്തിരിയിൽ നിന്നാണ് ഇയാളെ പിടികൂടിയത്.

ഫെബ്രുവരി 24നാണ് വിദ്യാർത്ഥിയെ പെയിംങ് ​ഗസ്റ്റായി താമസിക്കുന്ന കോവൂരിലെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. മൗസ ആത്മഹത്യ ചെയ്യുന്നതിൻ്റെ തലേദിവസം ആൺസുഹൃത്തുമായി തർക്കമുണ്ടായെന്നും മൗസയുടെ ഫോൺ ഇയാൾ കൊണ്ടുപോയതായും സഹപാഠികൾ പോലീസിൽ മൊഴി നൽകിയിരുന്നു. തുടർന്ന് ഇയാൾ ഒളിവിലായിരുന്നു.

Summary: Kozhikode law student found dead; Boyfriend in custody