കോഴിക്കോട് ഗവ. മെഡിക്കല്‍ കോളേജില്‍ സെക്യൂരിറ്റി നിയമനം; വിശദാംശങ്ങള്‍ അറിയാം


Advertisement

കോഴിക്കോട്: കോഴിക്കോട് ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രി വികസന സൊസൈറ്റിക്ക് കീഴില്‍ സെക്യൂരിറ്റിയെ നിയമിക്കുന്നു. 755രൂപ ദിവസവേതന അടിസ്ഥാനത്തില്‍ ഒരു വര്‍ഷത്തേക്കാണ് നിയമനം.

Advertisement

നല്ല ആരോഗ്യമുള്ള വിമുക്ത ഭടന്മാര്‍ക്ക് അപേക്ഷിക്കാം. പ്രായപരിധി 56 വയസ്സിന് താഴെ. നിലവില്‍ എച്ച്.ഡി.എസിനു കീഴില്‍ ജോലി ചെയ്യുന്ന ജീവനക്കാരെ പരിഗണിക്കുന്നതല്ല.

Advertisement

സെപ്റ്റംബര്‍ ആറിനാണ് അഭിമുഖം. രാവിലെ ഒമ്പതുമണിക്ക് അസല്‍ രേഖകള്‍ സഹിതം കോഴിക്കോട് മെഡിക്കല്‍ കോളേജിലെ എച്ച്.ഡി.എസ് ഓഫീസില്‍ എത്തിച്ചേരണം.

Advertisement

Summary: Kozhikode Govt. Appointment of Security in Medical College