കോഴിക്കോട് സര്‍ക്കാര്‍ എഞ്ചിനീയറിംഗ് കോളേജില്‍ അധ്യാപക നിയമനം നടത്തുന്നു; വിശദമായി നോക്കാം


കോഴിക്കോട് : സര്‍ക്കാര്‍ എഞ്ചിനീയറിംഗ് കോളേജില്‍ 2024-25 അദ്ധ്യയന വര്‍ഷം മെക്കാനിക്കല്‍ എഞ്ചിനീയറിംഗ് വിഭാഗത്തില്‍ അസിസ്റ്റന്റ് പ്രൊഫസര്‍ തസ്തികയില്‍ ദിവസ വേതനാടിസ്ഥാനത്തില്‍ താല്‍ക്കാലിക നിയമനം നടത്തുന്നു.

ഉദ്യോഗാര്‍ത്ഥികള്‍ക്ക് എഐസിടിഇ, കേരള പി എസ് സി നിഷ്‌കര്‍ഷിക്കുന്ന വിദ്യാഭ്യാസ യോഗ്യതകള്‍ ഉണ്ടായിരിക്കണം. അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളുമായി ഒക്ടോബര്‍ എട്ടിന് രാവിലെ 10.30 ന് സ്ഥാപനത്തില്‍ നേരിട്ട് എത്തണം.