സംസ്ഥാന തല കബഡി മത്സരത്തിൽ സബ് ജൂനിയർ വിഭാഗത്തിൽ വിജയികളായി കോഴിക്കോട്; ചരിത്ര വിജയം സമ്മാനിച്ച് കൊയിലാണ്ടിക്ക് അഭിമാനമായി കുട്ടിത്താരങ്ങൾ, സ്വീകരണം നൽകി


കൊയിലാണ്ടി: സംസ്ഥാന കബഡി അസോസിയേഷൻ കോട്ടയത്ത് നടത്തിയ സംസ്ഥാന ചാമ്പ്യൻഷിപ്പിൽ ജേതാക്കളായി കോഴിക്കോട്. പന്തലായനി ഗവ: ഹയർ സെക്കൻഡറി, തിരുവങ്ങൂർ ഹയർ സെക്കൻഡറി എന്നീ സ്കൂളിലെ കുട്ടികൾ ഉൾപെട്ട ടീമാണ് ജില്ലയ്ക്കായി മത്സരിച്ചത്. ടീമംഗങ്ങൾക്കും ട്രെയിനർമാർക്കും കൊയിലാണ്ടി റെയിൽവേ സ്റ്റേഷനിൽ ഉജ്ജ്വല സ്വീകരണം നൽകി.

ട്രെയിനർമാരായ രോഷ്നി, യദു ,ജിതിൻ, നിവിൻ എന്നിവരാണ് മത്സരാർത്ഥികൾക്ക് പരിശീലനം നൽകിയത്. പന്തലായനി സ്കൂളിൽ നിന്നും ഒമ്പത് വിദ്യാർത്ഥിനികളും തിരുവങ്ങൂരിൽ നിന്നും മൂന്ന് വിദ്യാർഥികളുമാണ് സബ് ജൂനിയർ മത്സരത്തിൽ പങ്കെടുത്ത് ജില്ലയ്ക്ക് ചരിത്ര വിജയം നേടി കൊടുത്തത്. ആദ്യമായാണ് കോഴിക്കോട് സബ് ജൂനിയർ വിഭാഗത്തിൽ വിജയികളാവുന്നത്.

സ്വീകരണ ചടങ്ങിന് വാർഡ് കൗൺസിലർ പ്രജിഷ, പി.ടി.എ.പ്രസി.സുരേഷ് ബാബു എ.കെ, വൈ. പ്രസിഡണ്ടുമാരായ സജിനി, പ്രമോദ് രാരോത്ത്, മദർ .പി. ടി.എ.പ്രസിഡന്റ് ജെസ്സി, പി.ടി.എ.അംഗങ്ങളായ പി.പി.രാധാകൃഷ്ണൻ, സന്ദീപ, എസ്.എസ്.ജി. കൺവീനർ അൻസാർ കൊല്ലം, പ്രിൻസിപ്പൽ എ.പി.പ്ര ബീത് എന്നിവർ നേതൃത്വം നൽകി.