Tag: kabadi

Total 6 Posts

കൊയിലാണ്ടിയില്‍ വിദ്യാര്‍ത്ഥിനിയെ കബഡി പരിശീലക മര്‍ദ്ദിച്ചതായി പരാതി

കൊയിലാണ്ടി: വിദ്യാര്‍ത്ഥിനിയെ കബഡി പരിശീലക മര്‍ദ്ദിച്ചതായി പരാതി. മന്ദമംഗലം സ്വദേശിനിയായ ആരതിയെയാണ് കബഡി പരിശീലകയായ രോഷ്ണി മുഖത്തടിച്ചത്. കുട്ടിയുടെ രക്ഷിതാക്കള്‍ കൊയിലാണ്ടി പൊലീസില്‍ പരാതി നല്‍കി. ഏതാനും ദിവസങ്ങള്‍ക്ക് മുമ്പാണ് സംഭവമുണ്ടായത്. പരിശീലനത്തിന്റെ ഭാഗമായി രോഷ്ണി ആരതിയെ കൊയിലാണ്ടി സ്‌റ്റേഡിയത്തിലേക്ക് വിളിപ്പിക്കുകയും ശകാരിക്കുകയും ചെയ്തു. തുടര്‍ന്നാണ് പരിശീലനത്തിനെത്തിയ മറ്റ് കുട്ടികളുടെ മുന്നില്‍ വച്ച് കുട്ടിയുടെ മുഖത്തടിച്ചത്.

സംസ്ഥാന സബ് ജൂനിയർ ​കബഡി ടീമിൽ കൊയിലാണ്ടിയിൽ നിന്ന് അഞ്ച് പെൺപുലികൾ; ജാർഖണ്ഡിൽ കേരളത്തിനായി കളത്തിലിറങ്ങും

കൊയിലാണ്ടി: കബഡി മത്സരത്തിൽ ചരിത്രം രചിച്ചിരിക്കുകയാണ് കൊയിലാണ്ടിയിലെ പെൺപുലികൾ. സംസ്ഥാന ചാമ്പ്യൻഷിപ്പിൽ സബ് ജൂനിയർ ​ഗോൾസ് മത്സരത്തിലാണ് കോഴിക്കോട് ജില്ലയെ പ്രതിനിധീകരിച്ചുള്ള സംഘം ഒന്നാമതായത്. സബ് ജൂനിയർ ​ഗേൾസിലുള്ള വിജയം ആദ്യമായി ലഭിക്കുന്നതിനാൽ അതിയായ സന്തോഷത്തിലാണ് ട്രെയിനർമാരും മത്സരാർത്ഥികളും. പന്തലായനി ​ഗവ. ഹയർ സെക്കണ്ടറി സ്കൂളിലെ ഒമ്പത് വിദ്യാർത്ഥികളും തിരുവങ്ങൂർ ഹയർ സെക്കണ്ടറി സ്കൂളിലെ മൂന്ന്

സംസ്ഥാന തല കബഡി മത്സരത്തിൽ സബ് ജൂനിയർ വിഭാഗത്തിൽ വിജയികളായി കോഴിക്കോട്; ചരിത്ര വിജയം സമ്മാനിച്ച് കൊയിലാണ്ടിക്ക് അഭിമാനമായി കുട്ടിത്താരങ്ങൾ, സ്വീകരണം നൽകി

കൊയിലാണ്ടി: സംസ്ഥാന കബഡി അസോസിയേഷൻ കോട്ടയത്ത് നടത്തിയ സംസ്ഥാന ചാമ്പ്യൻഷിപ്പിൽ ജേതാക്കളായി കോഴിക്കോട്. പന്തലായനി ഗവ: ഹയർ സെക്കൻഡറി, തിരുവങ്ങൂർ ഹയർ സെക്കൻഡറി എന്നീ സ്കൂളിലെ കുട്ടികൾ ഉൾപെട്ട ടീമാണ് ജില്ലയ്ക്കായി മത്സരിച്ചത്. ടീമംഗങ്ങൾക്കും ട്രെയിനർമാർക്കും കൊയിലാണ്ടി റെയിൽവേ സ്റ്റേഷനിൽ ഉജ്ജ്വല സ്വീകരണം നൽകി. ട്രെയിനർമാരായ രോഷ്നി, യദു ,ജിതിൻ, നിവിൻ എന്നിവരാണ് മത്സരാർത്ഥികൾക്ക് പരിശീലനം

കബഡി…കബഡി…കബഡി… പോർക്കളമായി പന്തലായനി ഗവ. ഹയർ സെക്കന്ററി സ്കൂളിന്റെ മണ്ണ്; കരുത്തുകാട്ടി വിദ്യാർത്ഥികൾ, ആവേശമായി സബ് ജില്ലാ കബഡി മത്സരം

കൊയിലാണ്ടി: കബഡിയാവേശത്തിൽ നിറഞ്ഞ് കൊയിലാണ്ടി. ആവേശ തിമിർപ്പോടെ പന്തലായനി ഗവ.ഹയർ സെക്കന്ററി സ്കൂളിൽ നടന്ന സബ്ജില്ലാ കബഡി മത്സരത്തിൽ മികവുറ്റ പ്രകടനകളുമായി വിദ്യാർത്ഥികൾ കളിക്കളത്തിൽ നിറഞ്ഞാടി. ജൂനിയർ ഗേൾസ്, സബ് ജൂനിയർ ബോയ്സ്, സബ് ജൂനിയർ ഗേൾസ്, ഗേൾസ്, സീനിയർ ബോയ്സ് എന്നിങ്ങനെ വിവിധ വിഭാഗങ്ങളായാണ് മത്സരം നടന്നത്. മത്സരമാരംഭിച്ചതോടെ പുലികുട്ടികൾ പന്തനായനിയുടെ മണ്ണ് ആവേശപോർക്കളമാക്കി

പാൻ ഇന്ത്യ കബഡി ചാമ്പ്യൻഷിപ്പിൽ സ്വർണ്ണ മെഡൽ നേടിയ കൊയിലാണ്ടിക്കാരി ശിൽക്കാ ബാലനെ എ.കെ.ജി സ്പോർട്സ് സെൻ്റർ അനുമോദിച്ചു

കൊയിലാണ്ടി: പാൻ ഇന്ത്യ കബഡി ചാമ്പ്യൻഷിപ്പിൽ സ്വർണ്ണ മെഡലും ദേശീയ തലത്തിൽ വെള്ളി മെഡലും കരസ്ഥമാക്കിയ ശിൽക്കാ ബാലനെ എ.കെ.ജി സ്പോർട്സ് സെൻ്റർ അനുമോദിച്ചു. കൊയിലാണ്ടി നഗരസഭാ ചെയർപേഴ്സൺ സുധ കിഴക്കെപ്പാട്ട് മെമ്മോൻ്റൊ സമ്മാനിച്ചു. യു.കെ.ചന്ദ്രൻ, സി.കെ.മനോജ്, ടി.വി.ദാമോദരൻ, പി.കെ.ഭരതൻ, എൻ.കെ.രവീന്ദ്രൻ, ജോഷി, എസ്.തേജ ചന്ദ്രൻ എന്നിവർ സംസാരിച്ചു.

വീട്ടമ്മയുടെ വേഷത്തിൽ നിന്നും തിരികെ കബഡിയിലേക്ക്; കൊയിലാണ്ടിയിലെ സിംഗപെണ്ണുങ്ങൾ ഒത്തുചേർന്നു; പാൻ ഇന്ത്യ മാസ്റ്റേർസ് കബഡി ചാമ്പ്യൻഷിപ്പിൽ ജേതാക്കളായി കേരളം

കൊയിലാണ്ടി: പന്ത്രണ്ടു വർഷത്തിന് ശേഷം കൊയിലാണ്ടിയിലെ പെൺകുട്ടികൾ ഒത്തുചേർന്നു, കബഡിയിൽ കപ്പെടുത്ത് കേരളം. ബംഗ്ലരുവിൽ നടന്ന പാൻ ഇന്ത്യ മാസ്റ്റേർസ് കബഡി ചാമ്പ്യൻഷിപ്പിലാണ് ശക്തമായ പോരാട്ടം കാഴ്ച വച്ച് കേരളം ജേതാക്കളായത്. കർണ്ണാടകയെയും, മഹാരാഷ്ട്രയെയും, തകർത്താണ് കേരളം വിജയികളായത്. കൊയിലാണ്ടി ഗേൾസിൽ 2007 ബാച്ച് പെൺകുട്ടികൾ പന്ത്രണ്ട് വർഷങ്ങൾക്ക് ശേഷമാണു ഒത്തു കൂടി കബഡി ടീം