ഏറ്റവുമധികം പ്രവാസി വോട്ടര്‍മാരുള്ളത് കോഴിക്കോട് ജില്ലയില്‍; കന്നിവോട്ടര്‍മാരായി 71847പേരും
കോഴിക്കോട്: സംസ്ഥാനത്ത് ഏററവും കൂടുതല്‍ പ്രവാസി വോട്ടര്‍മാരുള്ള ജില്ലയെന്ന സവിശേഷത കോഴിക്കോടിന്. 34002 പുരുഷന്മാരും 1787 സ്ത്രീകളും നാലു ട്രാന്‍സ്ജന്‍ഡറുകളുമടക്കം 35,793 പ്രവാസി വോട്ടര്‍മാരാണ് ജില്ലയിലുള്ളത്. തെരഞ്ഞെടുപ്പ് തിയ്യതി അടുക്കുമ്പോഴേക്ക് പരമാവധി വോട്ടര്‍മാരെ നാട്ടിലെത്തിക്കാനുള്ള നീക്കം പ്രവാസി സംഘടനകള്‍ നടത്തിയിട്ടുണ്ട്.
ജില്ലയില്‍ ഇത്തവണ 71847 കന്നിവോട്ടര്‍മാരാണുള്ളത്. ഇതില്‍ 37,491 ആണ്‍കുട്ടികളും 34352 പേര്‍ ആണ്‍കുട്ടികളും നാലുപേര്‍ ട്രാന്‍ഡ്ജന്റേഴ്‌സുമാണ്.
ട്രാന്‍സ്ജന്‍ഡര്‍ വോട്ടര്‍മാര്‍ കൂടുതലുള്ള ജില്ല കൂടിയാണ് കോഴിക്കോട്. 48 പേരാണ് ഇവിടെയുള്ളത്. കോഴിക്കോട് മണ്ഡലത്തില്‍ 26ഉം വടകരയില്‍ 22ഉം ട്രാന്‍ഡ്ജന്റേഴ്‌സിനുണ്ട്.
കേന്ദ്ര സുരക്ഷാ സേന, വിദേശ സര്‍വ്വീസ്, സംസ്ഥാനത്തിന് പുറത്ത് സേവനം ചെയ്യുന്ന പൊലീസുകാര്‍ എന്നിവര്‍ക്കായുള്ള സര്‍വ്വീസ് വോട്ട് ജില്ലയില്‍ 5786 ആണ്. കോഴിക്കോട് 2877പേരും വടകരയില്‍ 2909 പേരുമുണ്ട്.