സമയക്രമത്തെ ചൊല്ലിയുള്ള തര്‍ക്കം, ബസ് ഡ്രൈവറെ വാഹനമിടിപ്പിച്ച് കൊല്ലാന്‍ ശ്രമിച്ച കേസില്‍ കോഴിക്കോട് ബസ് ജീവനക്കാര്‍ അറസ്റ്റില്‍
കോഴിക്കോട്: ബസ് ഡ്രൈവറെ ബസ് ഇടിപ്പിച്ച് കൊല്ലാന്‍ ശ്രമിച്ചെന്ന പരാതിയില്‍ രണ്ട് ബസ് ജീവനക്കാര്‍ അറസ്റ്റില്‍. പയ്യാനക്കല്‍ ജോനകശ്ശേരി മുഹമ്മദ് അനീഷ്, വടക്കെപള്ളിക്കര സ്വദേശി മുഹമ്മദ് സര്‍ബാസ് എന്നിവരാണ് അറസ്റ്റിലായത്. നവംബര്‍ 29നാണ് കേസിനാസ്പദമായ സംഭവം.
കോഴിക്കോട് – പെരുമണ്ണ റൂട്ടില്‍ ഓടുന്ന വെസ്റ്റേണ്‍ ബസിലെ ജീവനക്കാരും ഇശല്‍ ബസ് ജീവനക്കാരും തമ്മില്‍ സമയ ക്രമത്തെ ചൊല്ലി തര്‍ക്കമുണ്ടായിരുന്നു. തര്‍ക്കത്തിനൊടുവില്‍ മെഡിക്കല്‍ കോളേജിന് സമീപം വെച്ച് വെസ്റ്റേണ്‍ ബസ് ഡ്രൈവറുടെ സീറ്റിന് അരികിലേക്ക് ഇശല്‍ ബസ് ഇടിപ്പിച്ച് മനപൂര്‍വ്വം അപകടമുണ്ടാക്കിയതായാണ് പരാതി. അപകടത്തില്‍ വെസ്റ്റേണ്‍ ബസ് ഡ്രൈവര്‍ ഇര്‍ഷാദിന് പരിക്കേറ്റിരുന്നു.
ഇര്‍ഷാദിന്റെ പരാതിയില്‍ മെഡിക്കല്‍ കോളേജ് പോലീസാണ് കേസെടുത്ത് പ്രതികളെ അറസ്റ്റ് ചെയ്തത്.