സുദേവിന്റെ സ്‌പോര്‍ട്‌സ് മോഹങ്ങള്‍ ഇനിയും പൂവണിയും, സഹപാഠികളിലൂടെ; അകാലത്തില്‍ വിട പറഞ്ഞ കൊയിലാണ്ടി വൊക്കേഷന്‍ ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ വിദ്യാര്‍ഥി സുദേവിന്റെ ഓര്‍മ്മയ്ക്കായി സ്‌പോര്‍ട്‌സ് ഉപകരണങ്ങള്‍ കൈമാറി


Advertisement

കൊയിലാണ്ടി: കൊയിലാണ്ടി വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ മികച്ച കായിക വിദ്യാര്‍ത്ഥിയായിരുന്ന അകാലത്തില്‍ വിട പറഞ്ഞ സുദേവിന്റ ഓര്‍മ്മയ്ക്കായി മാതാപിതാക്കള്‍ സമ്മാനിച്ച സ്‌പോര്‍ട്‌സ് ഉപകരണങ്ങള്‍ സ്‌കൂളിനു കൈമാറി.

Advertisement

സ്‌കൂള്‍ കായിക മേളയോടനുബന്ധിച്ച് നടന്ന ചടങ്ങില്‍ രക്ഷിതാക്കളായ പി.കെ.ദിനേശന്‍, സുചിത്ര, പി.കെ.രമേശന്‍ തുടങ്ങിയവര്‍ പി.ടി.എ.പ്രസിഡണ്ട് വി.സുചീന്ദ്രന് കൈമാറി. എച്ച്.എം.അജിതകുമാരി, പ്രിന്‍സിപ്പാള്‍ എന്‍.വി.പ്രദീപന്‍, ബിജേഷ് ഉപ്പാലക്കല്‍, ജയരാജ് പണിക്കര്‍, പി.പി.സുധീര്‍, നവീന ടീച്ചര്‍, എഫ്.എം.നസീര്‍, വിജയന്‍ മാസ്റ്റര്‍, നാരായണന്‍ മാസ്റ്റര്‍ സംബന്ധിച്ചു.

Advertisement
Advertisement