കൊയിലാണ്ടിയിലെ പ്രശസ്ത തെയ്യം കലാകാരൻ ഗോപാലൻകുട്ടി പണിക്കർ അന്തരിച്ചു


നൊച്ചാട്: കൊയിലാണ്ടി താലൂക്കിലെ പ്രശസ്ത തെയ്യം കലാകാരൻ പാറക്കൽ മീത്തൽ ഗോപാലൻകുട്ടി പണിക്കർ അന്തരിച്ചു. വാമൊഴി ഗായകനായും, ഹാസ്യ താരമായും കലാലോകത്തെ വിവിധ മേഖലകളിൽ ഇദ്ദേഹം തന്റെ കഴിവ് തെളിയിച്ചു. എൺപത്തിയാറു വയസ്സായിരുന്നു.

കോഴിക്കോട് ആകാശവാണിയിലൂടെ 26 വർഷത്തോളം അദ്ദേഹം കുടുംബവും അവതരിപ്പിച്ച മാരൻ പാട്ട് ജനങ്ങൾ കേട്ടിരുന്നു. അത് റേഡിയോ ശ്രോതാക്കളുടെ ശ്രദ്ധ ഏറെ നേടിയെടുത്തിരുന്നു.

65 വർഷങ്ങളോളം തിരുവനന്തപുരം നാരായണ ഗുരുസ്വാമി ക്ഷേത്രം വെസ്റ്റ് ഹിൽ, കേളുക്കുട്ടിക്കാവ്, വടകര ,പന്നിമുക്ക്, പട്ടർപാലം, കോട്ടൂർ തുടങ്ങി നിരവധി സ്ഥലങ്ങളിൽ തെയ്യം കെട്ടിയിട്ടുണ്ട്.

ന്യൂമാരി ലാൻഡ് എന്ന എറണാകുളം സർക്കസിൽ നാലുവർഷത്തോളം ഹാസ്യതാരമായി പ്രവർത്തിച്ചു. അർജുനന്റെ കഥ, കാലൻ പട്ട്, ഗുളികന്റെ കഥ, ശാസ്തപ്പൻ എന്നിവ ആസ്പദമാക്കി വാമൊഴിയായി വർഷങ്ങളോളം ഗ്രാമങ്ങളിൽ ഗാനമാലപിച്ചിരുന്നു

ഭാര്യ ലീല. മക്കൾ: സുരേഷ് ,ഷാജി.