ദ്വിദിന ദേശീയ പണിമുടക്ക്; ഉള്ളിയേരിയിൽ ധർണ്ണ നടത്തി അധ്യാപക സംഘടന


ഉള്ളിയേരി: കേന്ദ്രസർക്കാരിന്റെ ജനവിരുദ്ധ തൊഴിലാളിവിരുദ്ധ നയങ്ങൾക്കെതിരെ നടക്കുന്ന ദേശീയ പണിമുടക്കിന്റെ പ്രചരണാർത്ഥം സായാഹ്നധർണ നടത്തി അധ്യാപക സംഘം. ആക്ഷൻ കൗൺസിൽ ഓഫ് സ്റ്റേറ്റ് എംപ്ലോയിസ് ആൻഡ് ടീച്ചേഴ്സിന്റെയും അധ്യാപക സർവീസ് സംഘടന സമരസമിതിയുടെയും സംയുക്ത ജില്ലാ കൺവെൻഷനാണ് ജനങ്ങളെ സംരക്ഷിക്കൂ, രാജ്യത്തെ രക്ഷിക്കൂ എന്ന മുദ്രാവാക്യം ഉയർത്തിക്കൊണ്ട് ധർണ്ണ നടത്തിയത്.

ധർണ്ണ കെ.എസ്.ടി.എ സ്റ്റേറ്റ് എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം വി.പി രാജീവൻ ധർണ ഉദ്ഘാടനം ചെയ്തു. എൻ.ജി.ഒ യൂണിയൻ സംസ്ഥാന കൗൺസിൽ അംഗം എസ്.കെ ജയ്സി അധ്യക്ഷത വഹിച്ചു. കെ.എസ്.ടി.എ കൊയിലാണ്ടി സബ്ജില്ലാ പ്രസിഡന്റ് ഗണേശ് കക്കഞ്ചേരി, കെ.എസ്.ടി എ ബാലുശ്ശേരി സബ് ജില്ലാ സെക്രട്ടറി പി എം സോമൻ, കെ പി സുരേഷ് എന്നിവർ സംസാരിച്ചു. മാർച്ച് 28, 29 തീയതികളിൽ ആണ് ദ്വിദിന ദേശീയ പണിമുടക്ക് സംഘടിപ്പിച്ചിരിക്കുന്നത്.