‘മദ്യവും വർഗീയതയും ഭീകരമായ ദേശീയവിപത്ത്’; മദ്യവ്യാപനനയം സർക്കാർ തിരുത്തണമെന്ന ആവശ്യവുമായി കൊയിലാണ്ടി താലൂക്ക് മദ്യനിരോധന സമിതിയുടെ പ്രതിഷേധം


Advertisement

കൊയിലാണ്ടി: ‘മദ്യാധികാരവാഴ്ചയ്ക്കെതിരെ ജനാധികാര വിപ്ലവം’ എന്ന മുദ്രാവാക്യവുമായി കൊയിലാണ്ടി താലൂക്ക് മദ്യനിരോധന സമിതിയുടെ മദ്യനയ പ്രതിഷേധം. പുതിയ ബസ് സ്റ്റാന്റ് പരിസരത്ത് നടന്ന പ്രതിഷേധ പരിപാടി ഖാലിദ് മൂസ്സ നദ്‌വി ഉദ്ഘാടനം ചെയ്തു. വേലായുധൻ കീഴരിയൂർ അധ്യക്ഷനായി.

Advertisement

മദ്യനിരോധന സമിതി സംസ്ഥാന അധ്യക്ഷൻ ഇയ്യച്ചേരി കുഞ്ഞികൃഷ്ണൻ പൊതുയോഗത്തിൽ മുഖ്യപ്രഭാഷണം നടത്തി. മദ്യം ഉൾപ്പെടെയുള്ള ലഹരിയും വർഗീയതയുമാണ് ഭീകരമായ ദേശീയവിപത്തുക്കളെന്ന് അദ്ദേഹം പറഞ്ഞു.

Advertisement

മദ്യവ്യാപനനയം തിരുത്തണമെന്ന ആവശ്യം സർക്കാറിനോട് ഉന്നയിച്ചും മറ്റ് ലഹരികളെ കുറിച്ച് സമൂഹം ജാഗരൂകരായിരിക്കണമെന്നും മദ്യലഭ്യത മറ്റ് ലഹരികളിലേക്കുള്ള സാധ്യയാണെന്നുമുള്ള മുന്നറിയിപ്പുകൾ നൽകിയുമാണ് പരിപാടി സംഘടിപ്പിച്ചത്. ടി.കെ.കണ്ണൻ, അഹമ്മദ് ദാരിമി, സിദ്ധാർത്ഥ്, നരിക്കൂട്ടുംചാൽ, വി.എം.രാഘവൻ, ഹമീദ് പുതുക്കുടി, കുമാരി സൂര്യമേധ, ഇയ്യച്ചേരി പദ്മിനി എന്നിവർ പ്രസംഗിച്ചു.

Advertisement