അറിവിന്റെ ഖനികളാണെന്ന് തെളിയിച്ച് കൊയിലാണ്ടിയിലെ വിദ്യാര്‍ഥികള്‍; ശ്രദ്ധേയമായി ജനയുഗം എ.കെ.എസ്.ടി.യു സബ് ജില്ലാ സ്‌കൂള്‍ അറിവുത്സവം


കൊയിലാണ്ടി: അറിവിന്റെ ഖനികളാണ് തങ്ങളെന്ന് ജനയുഗം എ.കെ.എസ്.ടി.യു ആറാമത് സബ് ജില്ല സ്‌കൂള്‍ അറിവുത്സവത്തില്‍ പങ്കെടുത്ത വിദ്യാര്‍ഥികള്‍ തെളിയിച്ചു. ഗവ.വൊക്കേഷനല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നടന്ന അറിവുത്സവത്തിന്റെ സമ്മേളനവും സമ്മാനദാനവും പന്തലായനി ബ്ലോക് പഞ്ചായത്ത് പ്രസിഡന്റ് പി. ബാബുരാജ് ഉദ്ഘാടനം ചെയ്തു. സ്വാഗത സംഘം ചെയര്‍മാന്‍ ഇ.കെ.അജിത് അധ്യക്ഷതവഹിച്ചു.

ബ്ലോക് വൈസ് പ്രസിഡന്റ് ചൈത്ര വിജയന്‍ മുഖ്യാതിഥിയായി. എ.കെ.എസ്.ടി.യു സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം കെ.കെ.സുധാകരന്‍, ജില്ല സെക്രട്ടറി കെ.പ്രദീപ് കണിയാരിക്കല്‍, പി.കെ.വിശ്വനാഥന്‍, കെ.എസ്.രമേശ് ചന്ദ്ര എന്നിവര്‍ സംസാരിച്ചു. സ്വാഗത സംഘം കണ്‍വീനര്‍ സി.കെ.ബാലകൃഷ്ണന്‍ സ്വാഗതവും ജനയുഗം ലേഖിക കെ.ടി.ദീപ നന്ദിയും പറഞ്ഞു.

വിജയികള്‍:
എല്‍.പി.വിഭാഗം ഒന്നാം സ്ഥാനം ബിഎസ് നിയതി (കാവും വട്ടം യു.പി.എസ്): രണ്ടാം സ്ഥാനം ആഷിഷ് നവ് (ഊരള്ളൂര്‍ എം.യു.പി.എസ്), മൂന്നാം സ്ഥാനം എസ്.ആര്‍ ആന്‍ മിയ (പുളിയഞ്ചേരി യു.പി.എസ്).

യു.പി വിഭാഗം ഒന്നാം സ്ഥാനം – വി.ജി.പുണ്യ (ജി.എച്ച്.എസ്.എസ്. പന്തലായനി ), രണ്ടാം സ്ഥാനം – എ.എസ് ആത്മിക( ജി.എം.യു.പി.എസ് വേളൂര്‍), മൂന്നാം സ്ഥാനം- ജാനിയ എസ് പട്ടേരി (ജി.വി.എച്ച്.എസ്.എസ് കൊയിലാണ്ടി).

ഹൈസ്‌കൂള്‍ വിഭാഗം ഒന്നാം സ്ഥാനം: വി.സച്‌ദേവ് ( ജി.വി.എച്ച്.എസ്.എസ് കൊയിലാണ്ടി ), രണ്ടാം സ്ഥാനം: ബി എസ് നിയോണ (ജി.വി.എച്ച്.എസ്.എസ് കൊയിലാണ്ടി.), വി.നിരഞ്ജന (തിരുവങ്ങൂര്‍ എച്ച് എസ് എസ്)

ഹയര്‍ സെക്കന്‍ഡറി വിഭാഗം:ഒന്നാം സ്ഥാനം ശ്രാവണ സതീഷ് (ജി.വി.എച്ച്.എസ്.എസ്) രണ്ടാം സ്ഥാനം: യു. ഷറിന്‍ (ജി.എച്ച്.എസ്.എസ് പന്തലായനി ) മൂന്നാം സ്ഥാനം: എം.എ. ശിവാനി (ജി.എച്ച്.എസ്.എസ് പന്തലായനി).