കൊയിലാണ്ടി സൗത്ത് നഗര ജനകീയാരോഗ്യ കേന്ദ്രം നാടിന് സമര്‍പ്പിച്ചു
കൊയിലാണ്ടി: കൊയിലാണ്ടി നഗരസഭ രണ്ടാമത് സൗത്ത് നഗര ജനകീയാരോഗ്യ കേന്ദ്രം നാടിന് സമര്‍പ്പിച്ചു. നഗരസഭയുടെ ആഭിമുഖ്യത്തില്‍ കൊയിലാണ്ടി ഹാര്‍ബറിന് സമീപം കസ്റ്റംസ് റോഡില്‍ ആയുഷ് അര്‍ബന്‍ ഹെല്‍ത്ത് – വെല്‍നസ് സെന്റര്‍ ആരംഭിച്ചത്.
പ്രാഥമിക പരിശോധന, മരുന്ന്, ആരോഗ്യ ഉപദേശം എന്നിവ ജനകീയാരോഗ്യ കേന്ദ്രത്തില്‍ ലഭ്യമാകും. നഗരസഭയുടെ പദ്ധതിയില്‍ മൂന്ന് കേന്ദ്രങ്ങളില്‍ രണ്ടാമത്തെ കേന്ദ്രമാണ് ഉദ്ഘാടനം ചെയ്യപ്പെട്ടത്. ഉച്ചക്ക് 1 മണി മുതല്‍ 7 മണി വരെ പ്രവര്‍ത്തനം ഉണ്ടാവുന്നതാണ്. അര്‍ബന്‍ ഹെല്‍ത്ത് ആന്റ് വെല്‍നസ്സ് സെന്ററിന്റെ ഉദ്ഘാടനം നഗരസഭ ചെയര്‍പേഴ്‌സണ്‍ സുധ കിഴക്കേപ്പാട്ട് നിര്‍വ്വഹിച്ചു.
നഗരസഭയില്‍ ആരംഭിക്കുന്ന രണ്ടാമത്തെ വെല്‍നസ് സെന്ററാണ് ഇതെന്നും അടുത്ത വെല്‍നസ് സെന്ററര്‍ ഉടന്‍ തന്നെ ആരംഭിക്കുമെന്ന് ചെയര്‍പേഴ്‌സണ്‍ അറിയിച്ചു.നഗരസഭ വൈസ് ചെയര്‍മാന്‍ അഡ്വക്കേറ്റ് കെ. സത്യന്‍ ചടങ്ങില്‍ അധ്യക്ഷത വഹിച്ചു.
സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍മാരായ ഇ.കെ അജിത്ത് മാസ്റ്റര്‍, കെ. ഷിജു മാസ്റ്റര്‍, കെ.എ ഇന്ദിര ടീച്ചര്‍, നിജില പറവക്കൊടി കൗണ്‍സിലര്‍മാരായ വി.പി ഇബ്രാഹിംകുട്ടി, രത്‌നവല്ലി ടീച്ചര്‍, കെ.കെ വൈശാഖ്, എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. ആരോഗ്യ സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്‍പേഴ്‌സണ്‍ പ്രജില സി. സ്വാഗതവും നഗരസഭ സെക്രട്ടറി ഇന്ദു ശങ്കരി കെ.എ.എസ്
നന്ദിയും പറഞ്ഞു.