കോൺഗ്രസ് നേതാവും മുൻ മുഖ്യമന്ത്രിയുമായ ഉമ്മൻ ചാണ്ടിയെ അനുസ്മരിച്ച് കൊയിലാണ്ടി സൗത്ത് മണ്ഡലം കോൺഗ്രസ് കമ്മിറ്റി


Advertisement

കൊയിലാണ്ടി: അന്തരിച്ച മുൻ മുഖ്യമന്ത്രിയും കോൺഗ്രസ് നേതാവുമായ ഉമ്മൻ ചാണ്ടിയെ അനുസ്മരിച്ച് കൊയിലാണ്ടി സൗത്ത് മണ്ഡലം കോൺഗ്രസ് കമ്മിറ്റി. ഡി.സി.സി സെക്രട്ടറി രാജേഷ് കീഴരിയൂർ അനുസ്മരണ പ്രഭാഷണം നടത്തി.

Advertisement

മണ്ഡലം പ്രസിഡന്റ് അഡ്വ. സതീഷ് കുമാർ അധ്യക്ഷത വഹിച്ചു. അരുൺ മണമൽ, കേളോത്ത് വത്സരാജ്, പി.വി.ആലി, ചെറുവക്കാട്ട് രാമൻ, എം.എം.ശ്രീധരൻ, സുകുമാരൻ മാസ്റ്റർ, മാതരം പള്ളി സോമൻ എന്നിവർ പ്രസംഗിച്ചു.

Advertisement

കഴിഞ്ഞ ചൊവ്വാഴ്ച പുലർച്ചെ നാലരയോടെയാണ് ഉമ്മൻ ചാണ്ടി അന്തരിച്ചത്. അർബുദ രോഗത്തിന് ചികിത്സയിലിരിക്കെ ബെംഗളൂരുവിലെ ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം.

Advertisement

പുതുപ്പള്ളി വള്ളക്കാലിൽ കെ.ഒ.ചാണ്ടിയുടെയും ബേബി ചാണ്ടിയുടെയും മകനായി 1943 ലാണ് ഉമ്മൻ ചാണ്ടി ജനിച്ചത്. പഠനകാലത്ത് അഖില കേരള ബാലജനസഖ്യത്തിന്റെ പ്രസിഡന്റായിരുന്നു. പിന്നീട് കെ.എസ്‌.യു പ്രവർത്തകനായി രാഷ്ട്രീയ ജീവിതമാരംഭിച്ചു.

1970 ൽ പുതുപ്പള്ളിയിൽ നിന്ന് നിയമസഭയിലേക്കെത്തി. അന്നുമുതൽ 2021 വരെ തുടർച്ചയായി പുതുപ്പള്ളി നിയോജകമണ്ഡലത്തിൽ നിന്ന് നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. രണ്ട് തവണ മുഖ്യമന്ത്രിയായിരുന്നു. പ്രതിപക്ഷ നേതാവായും പ്രവർത്തിച്ചു.