കൊയിലാണ്ടിയില്‍ കോണ്‍ഗ്രസിന് കീറാമുട്ടിയായിരുന്ന സര്‍വ്വീസ് സഹകരണ ബേങ്ക് തെരഞ്ഞെടുപ്പ് പ്രശ്‌നം പരിഹരിക്കപ്പെടുന്നു; പുതിയ പ്രസിഡന്റിനെയും വൈസ് പ്രസിഡന്റിനെയും തെരഞ്ഞെടുത്തു


കൊയിലാണ്ടി: സര്‍വ്വീസ് സഹകരണ ബേങ്ക് പ്രസിഡന്റായി അഡ്വ കെ.വിജയനെയും വൈസ് പ്രസിഡണ്ടായി മുരളീധരന്‍ തോറോത്തിനെയും തിരഞ്ഞെടുത്തു. ഡയറക്ടര്‍മാരായ എം.പി.ഷംനാസ്, ടി.പി.ശൈലജ, വി.എം.ബഷീര്‍, സി.പി.മോഹനന്‍, ഉണ്ണികൃഷ്ണന്‍ മരളൂര്‍, എന്‍.എം.പ്രകാശന്‍, പി.വി.വത്സന്‍, ടി.വി.ഐശ്വര്യ, എം.ജാനറ്റ്, പ്രിസൈഡിങ് ഓഫീസര്‍ ഷൈമ, ബാങ്ക് സെക്രട്ടറി ലത എന്നിവര്‍ സന്നിഹിതരായി.

ജൂലൈ 31 ന് നടന്ന സര്‍വ്വീസ് സഹകരണ ബാങ്ക് തെരഞ്ഞെടുപ്പില്‍ ബാങ്ക് ഭരണസമിതിയിലേക്ക് യു.ഡി.എഫിന്റെ ഔദ്യോഗിക പാനല്‍ വിജയിച്ചിരുന്നു. എന്നാല്‍ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ കോണ്‍ഗ്രസ്സില്‍ നേരത്തെ തന്നെ പ്രശ്നങ്ങളുണ്ടായിരുന്നു. അഡ്വ. കെ.വിജയനെയാണ് ഡിസിസി നേതൃത്വം ബാങ്ക് പ്രസിഡന്റാക്കാന്‍ തീരുമാനിച്ചിരുന്നത്. എന്നാല്‍ എ വിഭാഗക്കാരനായ അന്നത്തെ ബ്ലോക്ക് പ്രസിഡന്റ് കൂടിയായിരുന്ന മുരളീധരന്‍ തോറാേത്ത് ഐ വിഭാഗക്കാരുടെ പിന്തുണയോടെ മത്സരിച്ച് വിജയിച്ചിരുന്നു. മുരളീധരനെ വൈസ് പ്രസിഡന്റാക്കാനായിരുന്നു ഡി.സി.സി നേതൃത്വമുണ്ടാക്കിയ ധാരണ. ഐ വിഭാഗത്തിലെ സി.പി. മോഹനന്‍ വൈസ് പ്രസിഡന്റുമായി.

ഈ വിഷയത്തില്‍ അച്ചടക്ക ലംഘനം നടത്തിയതിന് എന്‍.മുരളീധരനെ ബ്ലോക്ക് കമ്മിറ്റി പ്രസിഡന്റ് സ്ഥാനത്തുനിന്ന് ഡി.സി.സി നീക്കം ചെയ്യുകയും കെ.പി.സി.സി മെമ്പര്‍ രത്‌നവല്ലി ടീച്ചര്‍ക്ക് ബ്ലോക്ക് പ്രസിഡന്റിന്റെ താല്‍ക്കാലിക ചുമതല നല്‍കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് വീണ്ടും തെരഞ്ഞെടുപ്പ് നടത്തേണ്ട സാഹചര്യം വന്നത്. ഇതുവരെ ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റിന്റെ കാര്യത്തില്‍ ഡി.സി.സി തീരുമാനം പ്രഖ്യാപിച്ചിട്ടില്ല.

Summary: Koyilandy Service Co-operative Bank election