കൊയിലാണ്ടി ഉപജില്ലാ സ്‌കൂള്‍ കലോത്സവം; തുടര്‍ച്ചയായി പതിനാറാം തവണയും കിരീടത്തില്‍ മുത്തമിട്ട് തിരുവങ്ങൂര്‍ ഹയര്‍സെക്കന്ററി സ്‌ക്കൂള്‍


കൊയിലാണ്ടി: കൊയിലാണ്ടി ഉപജില്ലാ സ്‌കൂള്‍ കലോത്സവത്തിൽ ഇത്തവണയും കിരീടത്തിൽ മുത്തമിട്ട് തിരുവങ്ങൂർ ഹയർസെക്കന്ററി സ്കൂൾ. തുടർച്ചയായ പതിനാറാം തവണയാണ് തിരുവങ്ങൂർ സ്കൂൾ ഓവറോള്‍ കിരീടം സ്കൂൾ സ്വന്തമാക്കുന്നത്. പൊയില്‍ക്കാവ് എച്ച്എസ്എസ് സ്‌ക്കൂളിനാണ് റണ്ണറപ്പ്. നവംബർ 20 മുതൽ 23 വരെ അരിക്കുളം കെ.പി.എം.എസ് എം.എച്ച്.എസ്സിലാണ് കലോത്സവം നടന്നത്.

ഹൈസ്‌ക്കൂള്‍, ഹയര്‍സെക്കന്ററി, എല്‍പി, യുപി, ഹൈസ്‌ക്കൂള്‍ സംസ്‌കൃതം എന്നീ വിഭാഗങ്ങളില്‍ ഓവറോള്‍ കിരീടവും ഹൈസ്‌ക്കൂള്‍ അറബിക് വിഭാഗത്തില്‍ റണ്ണറഅപ്പും, ഹയര്‍സെക്കന്ററി ജനറല്‍ റണ്ണറഅപ്പും, യുപി വിഭാഗത്തില്‍ ഓവറോള്‍ റണ്ണറഅപ്പും, യുപി, അറബിക് വിഭാഗത്തില്‍ റണ്ണറഅപ്പും എല്‍പി അറബിക് വിഭാഗത്തില്‍ റണ്ണറഅപ്പും നേടിയാണ് തിരുവങ്ങൂര്‍ സ്‌ക്കൂള്‍ 16ാം തവണയും കിരീടം സ്വന്തമാക്കിയത്.

സമാപന സമ്മേളനം പന്തലായനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്‌ പി.ബാബുരാജ് ഉദ്ഘാടനം ചെയ്തു. അരിക്കുളം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ്‌ കെ.പി രജനി അധ്യക്ഷത വഹിച്ചു. വിജയികൾക്കുള്ള സമ്മാനം ജില്ലാ പഞ്ചായത്ത് മെമ്പർ എം.പി ശിവാനന്ദൻ വിതരണം ചെയ്തു.

ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌ സുഗതൻ മാസ്റ്റർ, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ കെ.എം അഹമ്മദ്, എം.കെ ശാന്ത, വി.പി അശോകൻ, എം.കെ നിഷ, ഇന്ദിര എ.എം.എം, പിടിഎ പ്രസിഡൻറ് ശ്രീലേഖ എന്നിവർ സംസാരിച്ചു. ചടങ്ങിൽ ജനറൽ കൺവീനർ രേഖ എ.എം, എഇഒ ഗിരീഷ് കുമാർ എ.പി, ഹെഡ്മാസ്റ്റർ അബ്ദുറഹിമാൻ കെ.പി, ഷാജി എൻ ബൽറാം, ശശി ഊട്ടേരി, പിടി എ പ്രസിഡന്റ് എന്നിവർ പങ്കെടുത്തു. പ്രോഗ്രാം കൺവീനർ സി.എം ഷിജു സ്വാഗതവും, ട്രോഫി കമ്മിറ്റി കൺവീനർ ജിതേഷ് കെ.നന്ദിയും പറഞ്ഞു.

മത്സരം ഫലം വിശദമായി അറിയാം

ഹയർസെക്കൻഡറി വിഭാഗം ജനറൽ
ഒന്നാം സ്ഥാനം – ജി എം വി എച്ച് എസ് എസ് .കൊയിലാണ്ടി.
രണ്ടാം സ്ഥാനം -തിരുവങ്ങൂർ എച്ച്എസ്എസ്

ഹൈസ്കൂൾ വിഭാഗം ജനറൽ

ഒന്നാം സ്ഥാനം -തിരുവങ്ങൂർ എച്ച്എസ്എസ്
രണ്ടാം സ്ഥാനം – പൊയിൽകാവ് എച്ച്എസ്എസ്

യുപി വിഭാഗം ജനറൽ
ഒന്നാം സ്ഥാനം -ജിഎച്ച്എസ്എസ് പന്തലായനി .
രണ്ടാം സ്ഥാനം -തിരുവങ്ങൂർ എച്ച്എസ്എസ്

എൽ പി വിഭാഗം – ജനറൽ
ഒന്നാം സ്ഥാനം -ജി എൽ പി എസ് കോതമംഗലം,
ശ്രീ രാമാനന്ദ സ്കൂൾ രണ്ടു പേർപങ്കിട്ടൂ
രണ്ടാം സ്ഥാനം കാരയാട് എംഎൽ പി , തിരുവങ്ങൂർ എച്ച് എസ് , കൊങ്ങന്നൂർ എൽപിഎസ്

അറബി കലോത്സവം ഹൈസ്കൂൾ വിഭാഗം
ഒന്നാം സ്ഥാനം -ഐസിഎസ് സെക്കൻഡറി സ്കൂൾ കൊയിലാണ്ടി
രണ്ടാം സ്ഥാനം -തിരുവങ്ങൂർ എച്ച്എസ്എസ്

യുപി വിഭാഗം അറബിക് കലോത്സവം
ഒന്നാം സ്ഥാനം ഐസിഎസ് സെക്കൻഡറി സ്കൂൾ കൊയിലാണ്ടി
രണ്ടാം സ്ഥാനം – ഇലാഹിയ എച്ച്എസ്എസ് കാപ്പാട്,കാവും വട്ടം എം.യു.പി,കാരയാട് യുപി

എൽ പി വിഭാഗംഅറബിക് കലോത്സവം
ഒന്നാം സ്ഥാനം -കാവും വട്ടം എം യു പി എസ് ,കാരയാട് എംഎൽപിഎസ്,ജി എം വി എച്ച്എസ്എസ് കൊയിലാണ്ടി,ഇലാഹിയ എച്ച്എസ്എസ് കാപ്പാട്,ജി എം യു പി എസ് വേളൂർ ,അരിക്കുളം യുപിഎസ്
രണ്ടാ സ്ഥാനം
കൊല്ലം എൽപിഎസ് ,കാരയാട് ഈസ്റ്റ് എൽ പി ,ജി എൽ പി എസ് മരുതൂർ

സംസ്കൃതോത്സവം
ഹൈസ്കൂൾ വിഭാഗം
ഒന്നാം സ്ഥാനം – തിരുവങ്ങൂർ എച്ച്എസ്എസ്
രണ്ടാം സ്ഥാനം – പൊയിൽക്കാവ് എച്ച്എസ്എസ്

യുപി വിഭാഗംസംസ്കൃതോത്സവം
ഒന്നാം സ്ഥാനം -കാരയാട് യുപിഎസ്
രണ്ടാം സ്ഥാനം – കാവും വട്ടം എം യുപിഎസ്