സുവര്‍ണ്ണ ജൂബിലിയുടെ നിറവില്‍ കൊയിലാണ്ടി എസ്.എ.ആര്‍.ബി.ടി.എം. ഗവണ്‍മെന്റ് കോളേജ്; ഉദ്ഘാടനം ഏപ്രില്‍ 12ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വ്വഹിക്കും
കൊയിലാണ്ടി: സുവര്‍ണ്ണ ജൂബിലി ആഘോഷത്തിന്റെ നിറവില്‍ കൊയിലാണ്ടി എസ്.എ.ആര്‍.ബി.ടി.എം. ഗവണ്‍മെന്റ് കോളേജ്.
സുവര്‍ണ്ണ ജൂബിലി ആഘോഷത്തോടൊപ്പം പുതുതായി നിര്‍മ്മിച്ച കെട്ടിട സമുച്ചയത്തിന്റെ ഉദ്ഘാടനവും നടക്കും.
ഏപ്രില്‍ 12ന് ശനിയാഴ്ച വൈകുന്നേരം 4 മണിക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും.
സുവര്‍ണ്ണ ജൂബിലി ആഘോഷങ്ങളോടൊപ്പം തന്നെ 11.31 കോടി രൂപ ചെലവില്‍ നിര്‍മ്മിച്ച പുതിയ അക്കാഡമിക് ബ്ലോക്ക് പുരുഷ ഹോസ്റ്റല്‍ എന്നിവ കൂടി ഉദ്ഘാടനം ചെയ്യും. 2016 മുതല്‍ കൂടുതല്‍ വികസന പ്രവര്‍ത്തനങ്ങളാണ് കോളേജില്‍ നടന്നിട്ടുള്ളത്. 34 കോടി രൂപയാണ് കേരള സര്‍ക്കാര്‍ കോളേജിന്റെ സൗകര്യങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നതിനായി ഇക്കാലയളവില്‍ കോളേജില്‍ ചിലവഴിച്ചിട്ടുള്ളത്.
വനിതാ ഹോസ്റ്റല്‍, ജലവിതരണ പദ്ധതി. കോളേജ് കാമ്പസ് ചുറ്റുമതില്‍ അന്താരാഷ്ട്രാ നിലവാരത്തിലുള്ള ഫുട്‌ബോള്‍ സ്റ്റേഡിയം, ആംഫി തിയേറ്റര്‍. ആധുനിക സൗകര്യങ്ങളോടു കൂടിയ കാന്റീന്‍, ബാസ്‌ക്കറ്റ്‌ബോള്‍, വോളിബോള്‍ കോര്‍ട്ട്. സെമിനാര്‍ ഹാള്‍. ഓപ്പണ്‍ ജിം എന്നിങ്ങനെ സൌകര്യങ്ങളും ലൈബ്രറിക്കായുള്ള മികച്ച കലാലയത്തിനുണ്ടായിരിക്കേണ്ട എല്ലാ ഇക്കാലത്ത് കോളേജില്‍ സജ്ജമാക്കിയിട്ടുണ്ട്.
ബഹുനില കെട്ടിടത്തിന്റെയും വോളിബോള്‍-ബാസ്‌ക്കറ്റ്‌ബോള്‍ കോര്‍ട്ടുകളുടെയും നിര്‍മ്മാണം പുരോഗമിക്കുകയാണ്. സംസ്ഥാന സര്‍ക്കാര്‍ പ്ലാന്‍ഫണ്ട്. കിഫ്ബി, യൂജി.സി. റൂസ, കോളേജ് വികസന ഫണ്ട്, എം.എല്‍.എ.യുടെ ആസ്തി വികസന ഫണ്ട്. പി.ടി.എ ഫണ്ട് എന്നിവ യഥാവിധം ലഭ്യമാക്കിക്കൊണ്ടാണ് പ്രവര്‍ത്തനം.
പത്രസമ്മേളനത്തില്‍ മൂടാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി.കെ. ശ്രീകുമാര്‍, പ്രിന്‍സിപ്പാള്‍ ഡോ. സി.വി. ഷാജി, എം.പി. അന്‍വര്‍ സാദത്ത്,ഡോ. ഇ. ശ്രീജിത്ത് എന്നിവര്‍ പങ്കെടുത്തു.