കൊയിലാണ്ടി ആര്‍.എസ്.എം എസ്.എന്‍.ഡി.പി യോഗം കോളേജില്‍ പി.എച്ച്.ഡി പ്രോഗ്രാമില്‍ ഒഴിവുകള്‍; വിശദാംശങ്ങള്‍ അറിയാം
കൊയിലാണ്ടി: ആര്‍.ശങ്കര്‍ മെമ്മോറിയല്‍ എസ്.എന്‍.ഡി.പി യോഗം കോളജില്‍ കെമിസ്ട്രി ഗവേഷണ കേന്ദ്രത്തില്‍ പി.എച്ച്.ഡി പ്രോഗ്രാമില്‍ ഒഴിവുകള്‍. നാല് ഒഴിവുകളാണുള്ളത്.
താല്‍പര്യമുള്ളവര്‍ (യു.ജി.സി/സി.എസ്.ഐ.ആര്‍ ഫെലോഷിപ്പ്, ഗവണ്‍മെന്റ്/എയ്ഡഡ് കോളജ് അധ്യാപകര്‍) 2025 ഫെബ്രുവരി 28 നു വെള്ളിയാഴ്ച രണ്ട് മണിക്ക് കോളജ് ഓഫീസില്‍ എത്തിച്ചേരേണ്ടതാണ്. ബന്ധപ്പെടേണ്ട നമ്പര്‍ 9400752170, 6282570645