കാരുണ്യ പ്രവർത്തനത്തിലൂടെ പുതിയ ചുമതലകളിലേക്ക്; കൊയിലാണ്ടി റോട്ടറി ക്ലബ്‌ ഭാരവാഹികൾ സ്ഥാനമേറ്റു


കൊയിലാണ്ടി: രോ​ഗികൾക്ക് തണലാകുന്ന കാരുണ്യ പ്രവർത്തനത്തിലൂടെ പുതിയ ചുമതലകളേറ്റെടുത്ത് ഭാരവാഹികൾ. കൊയിലാണ്ടി റോട്ടറി ക്ലബ്ബാണ് സ്ഥാനാരോഹണ ചടങ്ങ് ദിവസത്തിൽ കൊയിലാണ്ടി താലൂക്ക് ആശുപത്രിക്ക് വീൽ ചെയർ നൽകിയത്. 2022-23 വർഷത്തെ ഭാരവാഹികളുടെ സ്ഥനോരഹണ ചടങ്ങ് ഡിസ്ട്രിക്ട് ഗവർണർ ഇലക്റ്റ് ഡോ: സേതു ശിവശങ്കർ ഉദ്ഘാടനം ചെയ്തു.

കൊയിലാണ്ടി റോട്ടറി ക്ലബ്ബിന്റെ പുതിയ ഭാരവാഹികൾ സ്ഥാനമേറ്റു. പ്രസിഡന്റായി ജിജോയ്. സി.സി സ്ഥാനമേറ്റു. സുഗതൻ.ടി (സെക്രട്ടറി), വിനോദ് കുമാർ (ട്രഷറർ) എന്നിവരാണ് മറ്റ് ഭാരവാഹികൾ.

ഡിസ്ട്രിക്ട് കോർഡിനേറ്റർ പ്രബീഷ് കുമാർ, അസിസ്റ്റന്റ് ഗവർണർ പ്രജിത്ത്, ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ പ്രസിഡണ്ട്‌ ഡോ.സതീഷ് കുമാർ , അല്ലയൻസ് ക്ലബ്‌ പ്രസിഡണ്ട്‌ ബാലൻ അമ്പാടി എന്നിവർ സംസാരിച്ചു.

Summary: to new responsibilities through the act of charity; Koyilandy Rotary Club Office Bearers Take Charge