ആറ് വേദികളിലായി എഴുനൂറോളം വിദ്യാര്‍ത്ഥികള്‍; കൊയിലാണ്ടി മേഖല മുസാബഖ ഇസ്‌ലാമിക കലാ സാഹിത്യ മത്സരങ്ങൾക്ക്‌ കണ്ണൻകടവിൽ ആവേശോജ്ജ്വല തുടക്കം


കാപ്പാട്: സമസ്ത കേരള ജംഇയ്യത്തുൽ മുഅല്ലിമീൻ കൊയിലാണ്ടി മേഖല മുസാബഖ ഇസ്‌ലാമിക കലാ സാഹിത്യ മത്സരങ്ങൾ മുൻ മന്ത്രി പി.കെ.കെ ബാവ ഉദ്ഘാടനം ചെയ്തു. കണ്ണൻകടവ്‌ ദാറുസ്സലാം മദ്റസയിൽ സംഘടിപ്പിച്ച പരിപാടിയില്‍ 11 റെയ്‌ഞ്ചുകളിൽ നിന്നായി എഴുനൂറോളം വിദ്യാർത്ഥികൾ ആറ് വേദികളിലായി മാറ്റുരക്കും.

സബ് ജൂനിയർ, ജൂനിയർ, സീനിയർ, സൂപ്പർ സീനിയർ, ജനറൽ, മുഅല്ലിം, അലുംനി എന്നീ ഏഴു വിഭാഗങ്ങളിലായാണ് മത്സരങ്ങള്‍ നടക്കുന്നത്‌. വിജയികൾക്ക് സർട്ടിഫിക്കറ്റുകളും മെമന്റോയും സമ്മാനിക്കും. എസ്.കെ അബൂബക്കർ ബാഖവി പ്രാർത്ഥന നടത്തി. എസ്.കെ.എം.എം.എ തിരുവങ്ങൂർ റെയ്ഞ്ച് പ്രസിഡന്റ് പി.കെ ഇമ്പിച്ചി അഹമ്മദും കണ്ണൻകടവ്‌ മഹല്ല് പ്രസിഡന്റ് തെക്കെയിൽ അബ്ദുൽ അസീസും ചേർന്ന് പതാക ഉയർത്തി.

മേഖല പ്രസിഡന്റ് എൻ.കെ ബഷീർ ദാരിമി അധ്യക്ഷത വഹിച്ചു. ചടങ്ങിൽ ബ്ലോക്ക് പഞ്ചായത്ത് മെമ്പർ എം.പി മൊയ്‌ദീൻ കോയ, അൻസാർ കൊല്ലം, അബ്ദുൽ ഫത്താഹ്, ഇബ്രാഹിം കുട്ടി ഹാജി, ഹസ്സൻ കോയ, അബ്ദുൽ റഊഫ്, അബൂബക്കർ മൗലവി തിരുവങ്ങൂർ, നൗഷാദ് അസ്ഹരി തലക്കുളത്തൂർ, ലിയാഖത്തലി ദാരിമി തുറയൂർ, അഷ്‌റഫ് ദാരിമി ഉള്ളിയേരി, അർഷാദ് ദാരിമി പയ്യോളി, അഹമ്മദ് മൗലവി മേപ്പയ്യൂർ, നൗഷാദലി ഫൈസി പാറപ്പള്ളി, അസീസ് മാസ്റ്റർ അരിക്കുളം, സൈദ് മുസ്‍ലിയാർ തുടങ്ങിയവർ പങ്കെടുത്തു. മേഖല സെക്രട്ടറി സി.പി.എ സലാം മൗലവി സ്വാഗതവും മഹല്ല് ഖത്തീബ് ഫൈറൂസ് ഫൈസി മാമ്പുഴ നന്ദിയും പറഞ്ഞു.