സ്ഥലപരിമിതിയുണ്ടാക്കുന്ന പ്രയാസത്തിന് പരിഹാരമാകും; കൊയിലാണ്ടി പോലീസ് സ്റ്റേഷന് പുതിയ കെട്ടിടം, മൂന്നു കോടി രൂപയുടെ ഭരണാനുമതിയായി


Advertisement

കൊയിലാണ്ടി: സ്ഥലപരിമിതിയാല്‍ വീര്‍പ്പുമുട്ടുന്ന കൊയിലാണ്ടി പോലീസ് സ്റ്റേഷന് പുതിയ കെട്ടിടം നിര്‍മ്മിക്കാന്‍ 3 കോടി രൂപയുടെ ഭരണാനുമതി ഉത്തരവായി. സ്ഥലപരിമിതി കാരണം പ്രയാസം നേരിടുന്ന കൊയിലാണ്ടി പൊലീസ് സ്റ്റേഷന് ഏറെ പ്രയോജനപ്രദമാകും പുതിയ കെട്ടിടം.

Advertisement

ചേമഞ്ചേരി, ചെങ്ങോട്ടുകാവ്, മൂടാടി, അരിക്കുളം, കീഴരിയൂര്‍ പഞ്ചായത്തുകളും കൊയിലാണ്ടി നഗരസഭയുമുള്‍പ്പെടെ വലിയ പരിധിയുള്ള സ്റ്റേഷനാണ് കൊയിലാണ്ടി. തീരദേശവും ദേശീയപാതയുമെല്ലാം സ്റ്റേഷന്‍ പരിധിയില്‍ വരുന്നുണ്ട്. ദിവസവും നൂറുകണക്കിന് പരാതികളാണ് സ്റ്റേഷനിലെത്തുന്നത്. സ്റ്റേഷനിലെത്തുന്ന പൊതുജനങ്ങള്‍ക്കും പൊലീസുകാര്‍ക്കും സ്ഥലപരിമിതി ഏറെ പ്രയാസങ്ങള്‍ സൃഷ്ടിക്കുന്നുണ്ട്. ഈ സാഹചര്യത്തിലാണ് കൊയിലാണ്ടി പോലീസ് സ്റ്റേഷന് 2022-23 വര്‍ഷത്തെ സംസ്ഥാന ബജറ്റില്‍ മൂന്നു കോടി രൂപ അനുവദിച്ചത്.

Advertisement

കേരളാ പോലീസ് ഹൗസിങ്ങ് കോ-ഓപ്പറേറ്റീവ് സൊസൈറ്റിക്കാണ് നിര്‍മ്മാണ ചുമതല. രണ്ട് മാസത്തിനകം പദ്ധതിയുടെ ടെണ്ടര്‍ നടപടികള്‍ പൂര്‍ത്തീകരിച്ച് പണിയാരംഭിക്കാനാവും എന്നാണ് പ്രതീക്ഷിക്കുന്നത്.

Advertisement

Summary: Koyilandy Police Station gets a new building, administrative approval worth Rs. 3 crore