സുവർണ്ണ നേട്ടവുമായി വിമൽ ഗോപിനാഥ്; ദേശീയ പഞ്ചഗുസ്തി മത്സരത്തിൽ സ്വർണ്ണ മെഡൽ നേടി കൊയിലാണ്ടിക്കാരൻ


Advertisement

കൊയിലാണ്ടി: ദേശീയ പഞ്ചഗുസ്തി മത്സരത്തിൽ സുവർണ്ണ നേട്ടവുമായി കൊയിലാണ്ടിക്കാരൻ. ഗോവയിൽ നടന്ന രണ്ടാമത് ബി.സി.ഐ ദേശീയ പഞ്ച ഗുസ്തി ചാമ്പ്യൻഷിപ്പിലാണ് കൊയിലാണ്ടി സ്വദേശി വിമൽ ഗോപിനാഥ് സ്വർണ്ണ മെഡൽ നേടി കൊയിലാണ്ടിയുടെ അഭിമാന താരമായത്. മെയ് 18, 19, 20 തിയ്യതികളിലായിരുന്നു മത്സരം.

Advertisement

എൺപത്തിയാറ് കിലോഗ്രാം വിഭാഗത്തിലാണ് വിമൽ മൽസരിച്ചത്. പതിനേഴ് സംസ്ഥാനങ്ങളിൽ നിന്നുള്ളവരാണ് ചാമ്പ്യൻഷിപ്പിൽ പങ്കെടുത്തത്.

Advertisement

ഗോവ ടൂറിസം മന്ത്രി മനോഹർ അജ് ഗോൻകർ വിമലിന് സ്വർണ്ണ മെഡൽ സമ്മാനിച്ചു. സെപ്റ്റംബറിൽ ഫ്രാൻസിൽ നടക്കുന്ന അന്താരാഷ്ട്ര മത്സരത്തിൽ വിമൽ ഗോപിനാഥ് ഇന്ത്യയെ പ്രതിനിധീകരിച്ച്  പങ്കെടുക്കും.

Advertisement

കൊയിലാണ്ടിയിലെ പ്രശസ്ത ശിശുരോഗ വിദഗ്ധൻ ഡോ. കെ.ഗോപിനാഥിൻ്റെയും പത്മയുടെയും മകനാണ് വിമൽ ഗോപിനാഥ്. ബാംഗ്ലൂരിലെ പ്രശസ്തമായ ലോവിസ് കമ്പനിയിലെ സോഫ്റ്റ് വെയർ എഞ്ചിനീയറായ വിമൽ ഗോപിനാഥ് കൊയിലാണ്ടി ലയൺസ് ക്ലബ്ബ് അംഗം കൂടിയാണ്.