സ്വിമ്മത്തോണ്‍ ‘അള്‍ട്ര 2025’; പെരിയാര്‍ നീന്തിക്കയറി റെക്കോര്‍ഡ് മറികടന്ന് കൊയിലാണ്ടി സ്വദേശി കെ. നാരായണന്‍ നായര്‍
കൊയിലാണ്ടി: ആലുവ പെരിയാറില്‍ സംഘടിപ്പിച്ച സ്വിമ്മത്തോണ്‍ ‘അള്‍ട്ര 2025’ നീന്തല്‍ മത്സരത്തില്‍ റെക്കോര്‍ഡ് മറികടന്ന് കൊയിലാണ്ടി സ്വദേശി കെ. നാരായണന്‍ നായര്‍. 700ഓളം താരങ്ങള്‍ പങ്കെടുത്ത മത്സരത്തില്‍ രണ്ടു കിലോമീറ്റര്‍ നീന്തലില്‍ 1 മണിക്കൂര്‍ 7 മിനുട്ടും 56 സെക്കന്റും എടുത്താണ് നാരായണന്‍ നായര്‍ നീന്തി ഫിനിഷ് ചെയ്തത്.
കഴിഞ്ഞ വര്‍ഷം ഇതേ മത്സരത്തില്‍ ഒരു മണിക്കൂര്‍ 20 മിനുട്ടും 39 സെക്കന്റും എടുത്താണ് ഫിനിഷ് ചെയ്തത്. ഇത്തവണ 13 മിനുട്ട് നേരത്തെ ഫിനിഷ് ചെയ്താണ് നാരാണന്‍ നായര്‍ തന്റെ റെക്കോഡ് മറികടന്ന് ഒന്നാം സ്ഥാനത്തെത്തിയത്. എഴുപത് വയസ്സ് കഴിഞ്ഞവരുടെ വിഭാഗത്തില്‍ സംസ്ഥാന തലത്തിലും രാജ്യാന്തര തലത്തിലും നിരവധി മത്സരങ്ങളില്‍ പങ്കെടുത്ത് മെഡല്‍ കരസ്ഥമാക്കിയിട്ടുണ്ട്.
നേപ്പാളിലെ പൊക്കാറയില്‍ നടന്ന ഇരുന്നൂറ് മീറ്റര്‍ ഫ്രീ സ്‌റ്റൈല്‍, 100 മീറ്റര്‍ ബേക്ക് സ്‌ട്രോക്ക്, 100 മീറ്റര്‍ ഫ്രീ സ്‌റ്റൈല്‍ എന്നീ മല്‍സരങ്ങളിലാണ് പന്തലായിനി ശ്രീരഞ്ജിനിയില്‍ കെ നാരായണന്‍ നായര്‍ക്ക് ഗോള്‍ഡ് മെഡല്‍ ലഭിച്ചത്. കൊല്ലം ചിറയില്‍ ഉള്‍പ്പെടെ കൊയിലാണ്ടിയിലെ വിവിധയിടങ്ങളില്‍ മുതിര്‍ന്നവര്‍ക്കും കുട്ടികളെയും നീന്തല്‍ പരിശീലിപ്പിക്കുന്നുണ്ട്.
ഇപ്പോള്‍ കൊയിലാണ്ടി ബസ്സ്സ്റ്റാന്റ് പരിസരത്ത് ബാഗ് ഹൗസ് എന്ന സ്ഥാപനം നടത്തുകയാണ് അദ്ധേഹം.