ചാന്ദ്രയാന്‍ 3ല്‍ കയ്യൊപ്പ് ചാര്‍ത്തിയവരില്‍ കൊയിലാണ്ടി സ്വദേശിയായ ഐ.എസ്.ആര്‍.ഒ ശാസ്ത്രജ്ഞനും; നാടിന് അഭിമാനമായി അബി.എസ്.ദാസ്
കൊയിലാണ്ടി: ലോകം ഉറ്റുനോക്കിയ ഇന്ത്യയുടെ സ്വപ്‌ന ദൗത്യം ചാന്ദ്രയാന്‍ 3ല്‍ കയ്യൊപ്പ് ചാര്‍ത്തി കൊയിലാണ്ടിയും. കൊയിലാണ്ടി സ്വദേശിയും ഐ.എസ്.ആര്‍.ഒയില്‍ ശാസ്ത്രജ്ഞനുമായ അബി എസ്.ദാസാണ് കൊയിലാണ്ടിയുടെ അഭിമാനമായി മാറിയിരിക്കുന്നത്.
ശ്രീഹരികോട്ടയില്‍ നിന്ന് ചന്ദ്രയാന്‍ 3 നെയും കൊണ്ട് കുതിച്ച് ഉയര്‍ന്ന LVM 3 റോക്കറ്റിലെ ക്രയോജനിക്ക് സ്റ്റേജിന്റെ ഡിസൈനിങ്ങിലും നിര്‍മ്മാണത്തിലും ടെസ്റ്റിങ്ങിലും നേരിട്ട് പങ്കെടുത്ത അബി. എസ്.ദാസ് കൊയിലാണ്ടി സ്വദേശിയാണ്. LVM 3 യിലെ ഏറ്റവും പ്രധാനപ്പെട്ടതും അതിസങ്കീര്‍ണ്ണവുമായ ഒന്നാണ് ദ്രാവക ഹൈഡ്രജനും ദ്രാവക ഓക്‌സിജനും ഇന്ധനങ്ങളായിട്ടുള്ള ക്രയോജനിക് സ്‌റ്റേജ്.
കുറുവങ്ങാട് സെന്റര്‍ യു.പി സ്‌കൂള്‍, കൊയിലാണ്ടി ഗവ.ബോയ് ഹൈസ്‌കൂള്‍, വടകര സംസ്‌കൃത ഹയര്‍ സെക്കന്ററി സ്‌കൂള്‍ എന്നിവിടങ്ങളിലായിരുന്നു പഠനം. കോഴിക്കോട് എന്‍.ഐ.ടിയില്‍ നിന്നാണ് എഞ്ചിനിയറിങ് ബിരുദം നേടിയത്. മെക്കാനിക്കല്‍ എഞ്ചിനിയറിങ്ങില്‍ ബിരുദം നേടിയ ശേഷമാണ് അബിന്‍ ഐ.എസ്.ആര്‍.ഒയില്‍ല്‍ ചേരുന്നത്.
കൊയിലാണ്ടി കെളോത്ത് പൗര്‍ണമിയില്‍ ശിവദാസന്റെയും ലക്ഷമിയുടെയും മകനാണ്. ബബിത ഭാര്യയാണ്. ഒരു മകനുണ്ട്.