കൊയിലാണ്ടി നടേലക്കണ്ടി ലക്ഷ്മണൻ കാനഡയിൽ അന്തരിച്ചു
കൊയിലാണ്ടി: വടകര കീർത്തി തിയേറ്ററിന് സമീപം താമസിക്കുന്ന കൊയിലാണ്ടി നടേലക്കണ്ടി ലക്ഷ്മണൻ കാനഡയിൽ അന്തരിച്ചു. എൺപത്തിമൂന്ന് വയസായിരുന്നു. മെക്കാനിക്കൽ എഞ്ചിനീയറായി ജർമ്മനി, ഹോങ്കോങ്, തായ് വാൻ എന്നീ രാജ്യങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്.
ഭാര്യ: പത്മജ (വടകര).
മക്കൾ: അരുൺ ലക്ഷ്മണൻ (യു.എസ്.എ), അംബിക ലക്ഷ്മണൻ (കാനഡ).
മരുമക്കൾ: ലക്ഷ്മി തിരുവനന്തപുരം (യു.എസ്.എ), സുമോദ് കൂത്തുപറമ്പ് (കാനഡ).
സഹോദരങ്ങൾ: പരേതരായ കുഞ്ഞിക്കണാരൻ, മാധവി, ഗംഗാധരൻ, ബാലകൃഷ്ണൻ.
സംസ്കാരം കാനഡയിൽ നടത്തി.