വൃത്തി -2025; ഉപയോഗശൂന്യമായ ടയറുകള്‍ കൊണ്ട് നിര്‍മ്മിച്ച ചെടിച്ചെട്ടികള്‍ തുടങ്ങി നിരവധി നിര്‍മ്മാണങ്ങള്‍, അന്താരാഷ്ട്ര ശുചിത്വ കോണ്‍ക്ലയിവില്‍ കൊയിലാണ്ടി നഗരസഭയുടെ ശുചിത്വ പെരുമയും


Advertisement

കൊയിലാണ്ടി: അന്താരാഷ്ട്ര ശുചിത്വ കോണ്‍ക്ലയിവില്‍ കൊയിലാണ്ടി നഗരസഭയുടെ പങ്കാളിത്തം. ഏപ്രില്‍ 9 മുതല്‍ 13 വരെ തിരുവനന്തപുരം കനകക്കുന്ന് പാലത്തിലാണ് അന്താരാഷ്ട്ര പ്രദര്‍ശനം നടക്കുന്നത്. വൃത്തി 2025 എന്ന പേരിലാണ് അന്താരാഷ്ട്ര ശുചിത്വ കോണ്‍ക്ലേയ്‌വ് നടക്കുന്നത്. മുഖ്യമന്ത്രി പിണറായി വിജയന്‍ കോണ്‍ക്ലേവിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ചു.

Advertisement

കൊയിലാണ്ടി നഗരസഭ ഒരുക്കിയ സ്റ്റാളില്‍ നഗരസഭ പാഴ്ത്തുണികള്‍ കൊണ്ട് നിര്‍മ്മിച്ച മനോഹരമായ തുണി സഞ്ചികളും ബാഗുകളും ഉപയോഗശൂന്യമായ ടയറുകള്‍ കൊണ്ടുണ്ടാക്കിയ മനോഹരമായ ചെടിച്ചിട്ടികള്‍, നഗരസഭയില്‍ പുതിയതായി നിര്‍മ്മിച്ച പാര്‍ക്കുകളുടെ ചിത്രങ്ങള്‍ എന്നിവയാണ് സജീകരിച്ചിരിക്കുന്നത്.

Advertisement

ജനകീയതയില്‍ തീര്‍ത്ത ‘കൊയിലാണ്ടിയുടെ ശുചിത്വ പെരുമ’ എന്ന പേരില്‍ ശനിയാഴ്ച കൊയിലാണ്ടി നഗരസഭയുടെ അവതരണം നഗരസഭ വൈസ് ചെയര്‍മാന്‍ അഡ്വ കെ സത്യന്‍ അവതരിപ്പിക്കും.മാലിന്യമുക്തം നവകേരളം ക്യാമ്പയിന്റെ ഭാഗമായി നഗരസഭയില്‍ നടത്തിയ പ്രവര്‍ത്തനങ്ങളാണ് കോണ്‍ക്ലോയിവില്‍ അവതരിപ്പിക്കുന്നത്.

Advertisement

ശുചിത്വ മാലിന്യ സംസ്‌കരണവുമായി ബന്ധപ്പെട്ട പ്രബന്ധ അവതരണങ്ങളും,സെമിനാറുകള്‍, കോണ്‍ഫറന്‍സുകള്‍ , ചര്‍ച്ചകള്‍, ലൈവ് ഡെമോണ്‍സ്‌ട്രേഷനുകള്‍, ബിസിനസ് ബ്യൂട്ട് ക്യാമ്പുകള്‍, സംസ്‌കാരിക പരിപാടികള്‍, വിവിധ മത്സരങ്ങള്‍, തുടങ്ങിയവ 9 വേദികളിലായി കനകക്കുന്ന് പാലസില്‍ നടക്കുകയാണ്.

2024 ഒക്ടോബര്‍ 2 ഗാന്ധിജയന്തി ദിനം മുതല്‍ അന്താരാഷ്ട്ര സീറോ വേസ്റ്റ് ദിനമായ മാര്‍ച്ച് 30 വരെ നടത്തിയ പ്രവര്‍ത്തനങ്ങളുടെ തുടര്‍ച്ചയായാണ് വൃത്തി 2025 എന്ന പേരില്‍ അന്താരാഷ്ട്ര കോണ്‍ക്ലയിവ് സംഘടിപ്പിച്ചിട്ടുള്ളത്.
വിവിധ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെയും, മാലിന്യ സംസ്‌കരണ രംഗത്ത് പ്രവര്‍ത്തിക്കുന്ന വിവിധ എന്‍.ജി.ഓ കളുടെയും മാലിന്യ സംസ്‌കരണ ഉപാധികളുമായി വിവിധ കമ്പനികളുടെയും സ്റ്റാളുകളാണ് കോണ്‍ക്ലേവില്‍ പങ്കെടുക്കുന്നത്. സമാപന സമ്മേളനം 13 ന് ഗവര്‍ണര്‍ ഉദ്ഘാടനം ചെയ്യും.