നെറ്റ് സീറോ-കാര്‍ബണ്‍ സിറ്റിയാകാന്‍ കൊയിലാണ്ടി നഗരസഭ; നടത്തിപ്പിന് സംഘാടക സമിതി രൂപീകരിച്ചു
കൊയിലാണ്ടി: കേരളത്തിലെ നെറ്റ്- സീറോ ലക്ഷ്യങ്ങളോടൊപ്പം ചേരുന്നതിന് നവകേരള കര്‍മ പദ്ധതിയുമായി ചേര്‍ന്ന് ഹ്രസ്വകാല- ദീര്‍ഘകാല കര്‍മ്മ പരിപാടികള്‍ നടപ്പാക്കാന്‍ കൊയിലാണ്ടി നഗരസഭ. 2024-25 സാമ്പത്തിക വര്‍ഷം മുതലാണ് പദ്ധതിക്ക് തുടക്കം കുറിക്കുക.
ആഗോളതാപനവും കാലാവസ്ഥാ വ്യതിയാനവും ഭൂമിയിലെ സകലജീവജാലങ്ങള്‍ക്കും ഭീഷണി സൃഷ്ടിച്ചുകൊണ്ടിരിക്കുകയാണ്. ശാസ്ത്രലോകം കാലങ്ങളായി ഇതിനെക്കുറിച്ച് മുന്നറിയിപ്പ് നല്‍കിക്കൊണ്ടിരിക്കുന്നു . ഹരിതഗൃഹവാതകങ്ങളുടെ ബഹിര്‍ഗമനത്തോത് കൂടുന്നതും നമ്മുടെ ജൈവസമ്പത്തും വനമേഖലയുടെ ശോഷണവും പ്രകൃതിയില്‍ സൃഷ്ടിക്കുന്ന വിപത്തുകള്‍ വര്‍ധിക്കാനിടയാക്കുന്നു. ഈ സാഹചര്യത്തിലാണ് കൊയിലാണ്ടി നഗരസഭ ഇത്തരമൊരു കര്‍മ്മ പരിപാടി നടത്തുന്നത്.
പദ്ധതി നടപ്പിലാക്കുന്നതിന് സംഘാടക സമിതി രൂപീകരിച്ചു. യോഗത്തില്‍ ചെയര്‍പേഴ്‌സന്‍ സുധ കിഴക്കെപ്പാട്ട് അധ്യക്ഷത വഹിച്ചു . നവകേരളം കര്‍മ്മ പദ്ധതി ജില്ലാ കോര്‍ഡിനേറ്റര്‍ പി.ടി.പ്രസാദ് പദ്ധതി വിശദീകരിച്ചു.
വൈസ് ചെയര്‍മാന്‍ അഡ്വ കെ.സത്യന്‍, സ്റ്റാന്റിംഗ് കമ്മറ്റി അധ്യക്ഷരായ കെ.എ.ഇന്ദിര, കെ.ഷിജു, ഇ.കെ.അജിത്, സി.പ്രജില, നിജില പറവക്കൊടി, കൗണ്‍സിലര്‍മാരായ രത്‌നവല്ലി ടീച്ചര്‍, വി.പി.ഇബ്രാഹിം കുട്ടി, കെ.കെ.വൈശാഖ്, ജില്ലാ ആസൂത്രണ സമിതി അംഗം എ.സുധാകരന്‍, നഗരസഭ സെക്രട്ടറി ഇന്ദു.എസ്.ശങ്കരി എന്നിവര്‍ സംസാരിച്ചു.
ഷാഫി പറമ്പില്‍ എം.പി കാനത്തില്‍ ജമീല എം.എല്‍.എ എന്നിവര്‍ രക്ഷാധികാരികളായും ചെയര്‍പേഴ്‌സണ്‍ സുധ കിഴക്കെപ്പാട്ട് ചെയര്‍പേഴ്‌സനായും നഗരസഭ സെക്രട്ടറി ഇന്ദു.എസ്.ശങ്കരി കണ്‍വീനറായും സംഘാടക സമിതിയും വിവിധ മേഖലകളിലെ വിധഗ്ധന്മാരെ ഉള്‍പ്പെടുത്തി നെറ്റ് സീറോ കോര്‍ കമ്മറ്റിയും രൂപീകരിച്ചു.