‘മഴ നനയാം, പ്രകൃതിയെ അറിയാം’; കൊയിലാണ്ടി നഗരസഭ കുടുംബശ്രീ കൂട്ടുകാരുടെ പ്രകൃതി ദർശന യാത്ര


Advertisement

കൊയിലാണ്ടി: കേരള പ്രകൃതി സംരക്ഷണ ഏകോപന സമിതി സംഘടിപ്പിച്ച മഴയാത്ര 2023 ‘മഴ നനയാം, പ്രകൃതിയെ അറിയാം’പ്രകൃതി ദർശന യാത്രയിൽ കൊയിലാണ്ടി നഗരസഭയിലെ കുടുംബശ്രീ ബാലസഭ കൂട്ടുകാർ പങ്കുചേർന്നു. നഗരസഭാ ക്ഷേമകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ കെ.ഷിജു മാസ്റ്റർ ഫ്ലാഗ് ഓഫ് ചെയ്തു.

Advertisement

സി.ഡി.എസ് ചെയർപേഴ്സൺ കെ.കെ.വിബിന അധ്യക്ഷയായി. കൗൺസിലർ രജീഷ് വെങ്ങളത്ത് കണ്ടി, സി.ഡി.എസ് വൈസ് ചെയർപേഴ്സൺമാരായ ആരിഫ, സുധിന എന്നിവർ സംസാരിച്ചു. മെമ്പർ സെക്രട്ടറി വി.രമിത സ്വാഗതം പറഞ്ഞു.

Advertisement

38 കുട്ടികളും 16 മുതിർന്നവരും മറ്റു ജില്ലകളിലെ കൂട്ടുകാർക്കൊപ്പം താമരശ്ശേരി ചുരത്തിൽ നടന്ന മഴ യാത്രയിൽ പങ്കു ചേർന്നു. അതിനു ശേഷം തുഷാരഗിരി എക്കോ ടൂറിസ്റ്റ് കേന്ദ്രം സന്ദർശിച്ചു.

Advertisement