കൊയിലാണ്ടി നഗരസഭ കേരളോത്സവം; കായിക മത്സരങ്ങള്‍ക്ക് തുടക്കമായി


കൊയിലാണ്ടി: നഗരസഭ കേരളോത്സവം കായിക മത്സരങ്ങള്‍ക്ക് തുടക്കമായി. കൊയിലാണ്ടി സ്‌റ്റേഡിയത്തില്‍ ഇന്ന് നടന്ന അത്‌ലറ്റിക്‌സ് മത്സരങ്ങളോടെയാണ് കായിക മത്സരങ്ങള്‍ തുടങ്ങിയത്. നാളെ ഫുട്‌ബോള്‍ മത്സരങ്ങള്‍ നടക്കും.

ഡിസംബര്‍ 18ന് ക്രിക്കറ്റും ബാഡ്മിന്റണും പഞ്ചഗുസ്തി മത്സരവും നടക്കും. 19ന് കൊല്ലം ചിറയിലാണ് നീന്തല്‍ മത്സരങ്ങള്‍. കായിക മത്സരങ്ങള്‍ നഗരസഭാ ചെയര്‍പേഴ്‌സണ്‍ സുധ കിഴക്കേപ്പാട്ട് ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ നിജില പറവക്കൊടി അധ്യക്ഷയായിരുന്നു. മനോജ് പയറ്റുവളപ്പില്‍ സ്വാഗതം പറഞ്ഞു.

സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍മാരായ ഇന്ദിര ടീച്ചര്‍, അജിത്ത് മാസ്റ്റര്‍ വാര്‍ഡ് കൗണ്‍സിലര്‍മാരായ രമേശന്‍ വലിയാട്ടില്‍, ചന്ദ്രിക, അസീസ് മാസ്റ്റര്‍, ജിഷ പുതിയെടത്ത്, ശൈലജ എന്നിവര്‍ പങ്കെടുത്തു.

Summary: Koyilandy Municipality Kerala Festival; Sports competitions have started